Latest News

ആബിദ് വധം; കൊലയാളികളുടെ ഒളിത്താവളം പൊലീസ് തിരിച്ചറിഞ്ഞു

കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കൊന്ന കേസിലെ നേരിട്ട് പങ്കാളികളായ ഏഴ് പ്രതികളുടെ ഒളിത്താവളം പൊലീസ് തിരിച്ചറിഞ്ഞു. കര്‍ണാടകയിലെ ഒളിത്താവളത്തില്‍ നിന്നും ഏഴുപേരെയും പിടിക്കാന്‍ പൊലീസ് ഊര്‍ജ്ജിതമായി ശ്രമം തുടങ്ങി.

ശൈലേഷ് ആചാര്യ, വരുണ് കുമാര്, മഹേഷ്, അനില് എന്നിവര് ഉള്‌പ്പെട്ട ഏഴംഗ സംഘമാണ് കര്ണാടകയില്‍ ഒളിവില് കഴിയുന്നത്. ശൈലേഷ് ആചാര്യയാണ് ഒളിത്താവളമൊരുക്കിയതെന്നാണ് സംശയിക്കുന്നത്. കൊലയ്ക്ക് ശേഷം ഇവര്‍ മോട്ടോര്‍ സൈക്കിളില്‍ തന്നെ കടന്നുകളഞ്ഞതായാണ് സംശയിക്കുന്നത്. എന്നാല് ഇത് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികളെല്ലാവരും മിന്നല്‍ കേസരി എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പ് അംഗങ്ങളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഇനി 11 പേരെയാണ് അറസ്റ്റ് ചെയ്യാന് ബാക്കിയുള്ളത്. ഇതില്‍ ഏഴുപേര്‍ കൊലയില്‍ നേരിട്ട് പങ്കാളികളായവരും നാലുപേര്‍ ഗൂഢാലോചനയില്‍ ഉള്ളവരുമാണ്. 11 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇതില് ജ്യോതിഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ശബരിമല ദര്‍ശനത്തിന് പദയാത്രയായി പോവുകയായിരുന്ന ജ്യോതിഷിനെ മലപ്പുറം അതിര്‍ത്തിയിലെ ചാമ്രോത്ത് അയ്യപ്പ ക്ഷേത്രത്തില് വെച്ചാണ് പൊലീസ് ചോദ്യം ചെയ്യാന് വിളിപ്പിച്ചത്. ഗൂഢാലോചനയില് പങ്കാളിയായ മറ്റൊരു പ്രതി അഭിജിത്ത് കൊല നടന്ന ശേഷം ശബരിമല ദര്‍ശനത്തിന് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. 

ജ്യോതിഷിന്റെ സഹോദരന്‍ വൈശാഖ് ഗൂഢാലോചനയില്‍ പ്രതിയാണ്. വൈശാഖ് തിരുവനന്തപുരത്തെ ജോലി സ്ഥലത്തു നിന്ന് മുങ്ങിയതായാണ് വിവരം. കൂട്ടന്‍ എന്ന മറ്റൊരു യുവാവിനും ഗൂഢാലോചനയില്‍ പങ്കുള്ളതായി വിവരമുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.