Latest News

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊരു വീട്: ദമ്മാം മീഡിയാ ഫോറം ചെക്ക് കൈമാറി

കാസര്‍കോട്: സൗദി അറേബ്യയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയാഫോറം കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളിലെ ഒരു കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന വീടിനുള്ള അവസാനവിഹിത ചെക്ക് പി.ടി. അലവി, എന്‍വിസാജ് സഹജീവനം ബദല്‍ മാനേജിങ് ട്രസ്റ്റി പ്രൊഫ. എം.എ. റഹ്മാനു കൈമാറി.

കാറഡുക്ക നെഞ്ചംപറമ്പിനു സമീപം ബെള്ളൂരടുക്കയില്‍ 35 സെന്റ് സ്ഥലത്ത് ആറ് വീടുകളും ഒരു കമ്മ്യൂണിറ്റി സെന്ററും അടങ്ങിയ പദ്ധതിയാണ് എം.ടി.വാസുദേവന്‍ നായര്‍ രക്ഷാധികാരിയായ എന്‍വിസാജ് സഹജീവനം ബദല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പൂര്‍ത്തീകരിക്കുന്നത്.

320 ദുരിതബാധിതരുള്ള കാറഡുക്ക പഞ്ചായത്തില്‍ പെടുന്നതാണ് ഈ പ്രദേശം. വീടു പണിയുന്നതിനുള്ള സ്ഥലവും അഞ്ച് വീടുകളും ഒരു കമ്മ്യൂണിറ്റി സെന്ററും സംഭാവനയായി വിവിധ കൂട്ടായ്മകളും വ്യക്തികളും ഇതിനകം നല്‍കിക്കഴിഞ്ഞു. നാല് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഒരു വീടാണ് മീഡിയാഫോറം നല്‍കുന്നത്. കോഴിക്കോട്ടു നടന്ന ചെക്ക് കൈമാറല്‍ ചടങ്ങില്‍ ടി.പി.എം. ഫസല്‍, വാസു നമ്പ്യാര്‍ എന്നിവരും സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.