കാസര്‍കോട്: സ്കൂള്‍ മുറ്റം മനോഹരമായ തോട്ടമായി മാറിയ തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇത് പൈനാപ്പിളിന്റെ വിളവെടുപ്പ് കാലം. വിവിധ
പഴങ്ങളും പച്ചക്കറികളും നിറഞ്ഞുനില്ക്കുന്ന ദിക്കില്‍ നിന്ന് മധുരം വിതറുന്ന പൈനാപ്പിളുകള്‍ വിളവെടുത്തപ്പോള്‍ അത് നാടിന് ആഹ്ലാദത്തിന്റെ കൊയ്ത്തുകാലമായി മാറി.
പഴങ്ങളും പച്ചക്കറികളും നിറഞ്ഞുനില്ക്കുന്ന ദിക്കില്‍ നിന്ന് മധുരം വിതറുന്ന പൈനാപ്പിളുകള്‍ വിളവെടുത്തപ്പോള്‍ അത് നാടിന് ആഹ്ലാദത്തിന്റെ കൊയ്ത്തുകാലമായി മാറി.
സ്കൂള്‍ പരിസരത്ത് വിശാലമായ സ്ഥലത്താണ് കുട്ടികള്‍ കഠിനാധ്വാനം കൊണ്ട് കാര്‍ഷിക വിപ്ലവം തീര്‍ത്തത്. നിറഞ്ഞുനില്ക്കുന്ന വിളകള്‍ കാണാന്‍ അഴകുള്ള കാഴ്ചയാണ്. വാഴത്തോട്ടങ്ങളും കരിമ്പിന് കാടുകളും പിന്നെ ഓറഞ്ചും, ചാമ്പക്കയും തൊട്ട് സകലതും കുട്ടികളുടെ പാടത്ത് നിറഞ്ഞുനില്‍ക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷവും വിളവെടുപ്പ് കെങ്കേമമായിരുന്നു. പഠനത്തിന്റെ ഒഴിവുനേരങ്ങളിലാണ് കുട്ടികള്‍ കൃഷിപണിക്കായി സമയം കണ്ടെത്തുന്നു. പി.ടി.എ കമ്മിറ്റിയും സ്കൂള്‍ അധികൃതരും ഒരുക്കിക്കൊടുത്ത സ്പ്രിംഗ്ലിംഗ് സൗകര്യം സദാസമയവും കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നു.
കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.
കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പഠനം മാത്രമല്ല ജീവിതമെന്നും പ്രകൃതിയിലേക്ക് ഇറങ്ങുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാവുന്നതെന്നും എം.എല്‍.എ പറഞ്ഞു. പ്രിന്‍സിപ്പല്‍ വി.എ.ജോസഫ്, ഹെഡ്മാസ്റ്റര് ടി.അബൂബക്കര്‍, പി.ടി.എ.പ്രസിഡണ്ട് കെ.എ.മുഹമ്മദ് ബഷീര്‍, ഒ.എസ്.എ സെക്രട്ടറി എരിയാല്‍ ഷെരീഫ്, ഡോ.എം.പി.ഷാഫി ഹാജി, പി.ടി.എ ഭാരവാഹികളായ മലബാര്‍ അബ്ബാസ്, ഉസ്മാന് കടവത്ത്, ബഷീര്‍ കൊല്ലമ്പാടി, കുഞ്ഞാമദ് മാസ്റ്റര്‍, ടി.എ.ഷാഫി, അധ്യാപകരായ കൃഷ്ണകുമാര്‍, ഫൈസല്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment