തൃക്കരിപ്പൂര്‍: കാമുകന്മാര്ക്കൊപ്പം ഒളിച്ചോടിയ ഇരട്ട സഹോദരിമാരുടെ പെണ്മക്കളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഉദിനൂരിലെ പത്മനാഭന്റെ മകള്‍ അനുപമ (20), രാജന്റെ മകള്‍ ആതിര (22) എന്നിവരെ കണ്ടെത്തുന്നതിന് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് ചന്തേര പോലീസ് അന്വേഷണം നടത്തുന്നത്. അനുപമ രാജേഷ് എന്ന യുവാവിനോടൊപ്പവും ആതിര നിധിനോടൊപ്പവുമാണ് ഒളിച്ചോടിയത്.
അനുപമയുടെയും ആതിരയുടെയും മാതാക്കള്‍ ഇരട്ട സഹോദരിമാരാണ്. ഉദിനൂരില് അടുത്തടുത്ത വീടുകളിലായാണ് ഇവര്‍ താമസിക്കുന്നത്. ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തില്‍ സംഘടിപ്പിച്ച തിരുവാതിരക്കളിയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് അനുപമയും ആതിരയും ഒരുമിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. നേരം സന്ധ്യയായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് യുവതികള്‍ കാമുകന്മാര്ക്കൊപ്പം പോയതായി വ്യക്തമായത്.
മാവില കടപ്പുറം സ്വദേശികളായ യുവാക്കള്‍ക്കൊപ്പമാണ് രണ്ട് പേരും പോയത്.പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതികളും യുവാക്കളും ചോറ്റാനിക്കരയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചു. അനുപമയുടെയും ആതിരയുടെയും വിവാഹ നിശ്ചയം ഈയിടെയാണ് നടന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment