കാഞ്ഞങ്ങാട്: ധന്യക്കിത് സുന്ദര മുഹൂര്‍ത്തം. മലയാളത്തിലെ സൂപ്പര്‍താരം സുരേഷ്‌ഗോപി താക്കോല്‍ കൈയ്യില്‍ വെച്ചു കൊടുത്തതോടെ ധന്യ ധന്യയായി. ഗോപീഥം എന്ന ഭവനം ഇതി ധന്യക്ക് സ്വന്തം.
ജന്മനാ സംസാരശേഷിയും ചലന ശേഷിയുമില്ലാത്ത ധന്യയുടെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചു വന്നിരുന്നത് അമ്മ നളിനിയും സഹോദരി ഗീതുവുമാണ്. സ്വന്തമായി ഇവര്‍ക്ക് വീടുണ്ടായിരുന്നില്ല. കുടുംബ സ്വത്തായി കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഏതാണ്ട് 9 ലക്ഷം രൂപ ചിലവ് വരുന്ന വീട് പണിതത്. ഗൃഹ സമര്‍പ്പണ ചടങ്ങില്‍ എ കെ നാരായണന്‍ അദ്ധ്യക്ഷനായിരുന്നു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.
ജന്മനാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അതിയാമ്പൂരിലെ 21 കാരി ധന്യക്ക് വേണ്ടി ഭരത് സുരേഷ് ഗോപിയുടെ ധനസഹായത്തോടെ പടന്നക്കാട് നെഹ്‌റു കോളേജിലെ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അതിയാമ്പൂര്‍ ഭവന നിര്‍മ്മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിത ഗോപീഥം എന്നു പേരിട്ട വീട് തിങ്കളാഴ്ച രാവിലെ നടന്ന ഹൃദയസ്പൃക്കായ ചടങ്ങില്‍ സുരേഷ്‌ഗോപി ധന്യക്ക് സമര്‍പ്പിച്ചു.
നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വീടിന്റെ താക്കോല്‍ അദ്ദേഹം ധന്യയുടെ കൈകളില്‍ ഏല്‍പ്പിച്ച അനുഭവം വികാര നിര്‍ഭരമായ അവസ്ഥയോടെയാണ് അവിടെ കൂടി നിന്നവര്‍ മനസിലേറ്റിയത്.
വീടിന്റെ നിര്‍മാണം രണ്ടു മാസം മുമ്പ് പൂര്‍ത്തിയായിരുന്നെങ്കിലും ഗൃഹ സമര്‍പ്പണം സുരേഷ് ഗോപിയെക്കൊണ്ട് നടത്തണമെന്നായിരുന്നു സംഘാടകരുടെ ആഗ്രഹം. അതാണ് തിങ്കളാഴ്ച പൂവണിഞ്ഞത്.
വീടിന്റെ നിര്‍മാണം രണ്ടു മാസം മുമ്പ് പൂര്‍ത്തിയായിരുന്നെങ്കിലും ഗൃഹ സമര്‍പ്പണം സുരേഷ് ഗോപിയെക്കൊണ്ട് നടത്തണമെന്നായിരുന്നു സംഘാടകരുടെ ആഗ്രഹം. അതാണ് തിങ്കളാഴ്ച പൂവണിഞ്ഞത്.
ജന്മനാ സംസാരശേഷിയും ചലന ശേഷിയുമില്ലാത്ത ധന്യയുടെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചു വന്നിരുന്നത് അമ്മ നളിനിയും സഹോദരി ഗീതുവുമാണ്. സ്വന്തമായി ഇവര്‍ക്ക് വീടുണ്ടായിരുന്നില്ല. കുടുംബ സ്വത്തായി കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഏതാണ്ട് 9 ലക്ഷം രൂപ ചിലവ് വരുന്ന വീട് പണിതത്. ഗൃഹ സമര്‍പ്പണ ചടങ്ങില്‍ എ കെ നാരായണന്‍ അദ്ധ്യക്ഷനായിരുന്നു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.
ഗൃഹ സമര്‍പ്പണത്തിനു ശേഷം പ്രത്യേക വേദിയില്‍ നിന്ന് സുരേഷ് ഗോപി ആരാധകരെ അഭിമുഖീകരിച്ചു. മാറി മാറി വരുന്ന ഭരണ കര്‍ത്താക്കള്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ട് ചെയ്യുമ്പോള്‍ ഓരോ വോട്ടും ആര്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്ന് മനസിരുത്തി ചിന്തിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതത്തില്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി ഗോത്ര വര്‍ഗ്ഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നാണ് താല്‍പ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഭാഗമായി അംബികാസുതന്‍ മാങ്ങാട് എന്‍മകജെ എന്ന പുസ്തകത്തിന്റെ എട്ടാം പതിപ്പിന്റെ പ്രകാശനം ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഡോ. എ മുരളീധരന്‍, കെ രാമനാഥന്‍, അഡ്വ.പി അപ്പുക്കുട്ടന്‍, പി ലീല, പി പത്മിനി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വി കരുണാകരന്‍, കെ വിശ്വനാഥന്‍, പി കുഞ്ഞികൃഷ്ണന്‍, വി വിജയകുമാര്‍, ഡോ. ഷീജ കെ പി, അര്‍ജുന്‍ ബാലന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. വി ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും കെ എം സജേഷ് നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment