ബേക്കല്‍: ഞായറാഴ്ച നിര്യാതനായ പാവങ്ങളുടെ അത്താണിയും ജനകീയ ഡോക്ടറുമായ ഡോക്ടര്‍ എം എച്ച് അബ്ദുള്‍ഖാദദിനെ നാട് കണ്ണീരോടെ അന്ത്യയാത്രയാക്കി.
ബേക്കല്‍ കോട്ടക്കുന്നില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്ന ഇദ്ദേഹം മറ്റ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനും വന്‍ തുകകള്‍ ഫീസ് വാങ്ങുമ്പോള്‍ ചെറിയ തുക മാത്രം ഫീസ് വാങ്ങി അബ്ദുള്‍ ഖാദര്‍ സമൂഹത്തിന് മാതൃക സൃഷ്ടിക്കുകയായിരുന്നു.
നിര്‍ദ്ധന കുടുംബങ്ങളില്‍ പെട്ട രോഗികളോട് വളരെ അനുഭാവത്തോടെയാണ് ഡോക്ടര്‍ പെരുമാറിയിരുന്നത്. ഇതര ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്ന് നൂറും നൂറ്റമ്പതും രൂപ പരിശോധന ഫീസായി ഈടാക്കുമ്പോള്‍ അബ്ദുള്‍ ഖാദര്‍ വാങ്ങിയിരുന്നത് വെറും അമ്പതുരൂപ മാത്രമാണ്.
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യവും നിരവധി രോഗികളാണ് ഡോക്ടര്‍ അബ്ദുള്‍ ഖാദറിന്റെ ക്ലിനിക്കില്‍ ചികിത്സതേടി എത്തിയിരുന്നത്.
അതുകൊണ്ടു തന്നെ കാസര്‍കോട് ജില്ലയില്‍ നിലവിലുണ്ടായിരുന്ന ഏക ജനകീയ ഡോക്ടര്‍ എന്ന സ്ഥാനം അബ്ദുള്‍ഖാദറിന് തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ പാവപ്പെട്ടവര്‍ക്ക് ഒരു ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
നാടിന്റെ സ്വന്തം ഡോക്ടറുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
ഡോ. അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച ഉച്ചവരെ ബേക്കലില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment