Latest News

മഅദനിയുമായി ആശുപത്രിയില്‍ പി.സി. ജോര്‍ജിന്റെ കൂടിക്കാഴ്ച

ബെംഗളൂരു: ചികില്‍സയിലുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരള ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു. ലാല്‍ബാഗ് റോഡിലെ സഹായ ആശുപത്രിയിലെത്തിയ ജോര്‍ജ് മഅദനിയുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി.

സന്ദര്‍ശനത്തിനു രാഷ്ട്രീയ ലക്ഷ്യമില്ലെന്നും എന്നാല്‍ ഭാവിയില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തിക്കൂടെന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. ഭരണഘടനയോടു കൂറുണ്ടെന്നു പറയുന്ന മഅദനിയെ പോലെ ഒരാളെ ഇങ്ങനെ തടവിലിടുന്നതിനോടു യോജിപ്പില്ല.

അദ്ദേഹം ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ വേഗം പൂര്‍ത്തിയായി വിധി വരണമെന്നാണ് ആഗ്രഹം. ജയില്‍ മോചിതനാകാന്‍ പ്രാര്‍ഥിക്കണമെന്നു മാത്രമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. 

മഅദനിയുടെ പത്‌നി സൂഫിയ തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട എരുമേലിയിലെ വോട്ടറാണെന്നും ജോര്‍ജ് പറഞ്ഞു. വിചാരണത്തടവിനിടെ, കോടതി അനുമതിയോടെയാണു മഅദനിയെ ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Keywords: Abdul Nase Madani, Pc Jorge, National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.