Latest News

പീഡനത്തിനിരയായ ഏഴര വയസുകാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

തൃശൂര്‍: അയല്‍വാസിയായ അറുപത്തെട്ടുകാരന്റെ പീഡനത്തിന് ഇരയായ ഏഴര വയസുകാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ ഉത്തരവിട്ടു.

കഴിഞ്ഞ മേയ് 19നു പാവറട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ചോക്ലേറ്റ് നല്‍കി കുട്ടിയെ പാടത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണു കേസ്. സംഭവത്തെ തുടര്‍ന്നു കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ടി. പ്രകാശിനോടു സംഭവം സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നു സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പരാതിയില്‍ കഴമ്പുണ്ടെന്നും പീഡനത്തിന് ഇരയായ കുട്ടിക്കും കുടുംബത്തിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാവുന്നതാണെന്നും ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ അംഗീകരിച്ചാണു കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും സമൂഹവുമായി വീണ്ടും പൊരുത്തപ്പെടാനും ഇടക്കാല നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടത്.

30 ദിവസത്തിനകം തുക നല്‍കാനാണു ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ലൈംഗിക അതിക്രമങ്ങളില്‍നിന്നു കുട്ടികളെ രക്ഷിക്കുന്ന നിയമം അനുസരിച്ച് ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍നിന്നാണു തുക നല്‍കേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ ഒരു തുകയും ഈ ഫണ്ടിലേക്ക് അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഒരു ലക്ഷം രൂപ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനു നേരിട്ടു വരുമെന്നാണു നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ജില്ലയില്‍ ആദ്യമായാണു പീഡനത്തിന് ഇരയാകുന്ന കുട്ടിക്ക് ഈ നിയമം അനുസരിച്ചു നഷ്ടപരിഹാരത്തിന് ഉത്തരവാകുന്നത്. പ്രതിക്കെതിരേയുള്ള ക്രിമിനല്‍ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കാനിരിക്കുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam N

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.