ബൈന്തൂര്‍ (കര്‍ണാടക): റയില്‍വേ ബജറ്റില്‍ സംസ്ഥാനത്തിനു പ്രഖ്യാപിച്ച കാസര്‍കോട് - ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. റയില്‍വേ മന്ത്രി സുരേഷ് പ്രഭു ന്യൂഡല്‍ഹിയില്‍ റിമോട്ട് ഫ്ളാഗ്ഓഫ് ചെയ്തതോടെയാണ് ട്രെയിന്‍ ബൈന്തൂര്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ടത്.
ബൈന്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ശിവമൊഗ്ഗ എംപിയുമായ ബി.എസ്. യെഡിയൂരപ്പ ചടങ്ങില്‍ മുഖ്യാതിഥിയായി. ബൈന്തൂര്‍ - കാസര്‍കോട് ട്രെയിന്‍ ഗുരുവായൂര്‍ വരെ നീട്ടുന്ന കാര്യം റയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു യെഡിയൂരപ്പ പറഞ്ഞു.
ഉഡുപ്പി എംപി ശോഭ കരന്തലാജെ, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മാനേജിങ് ട്രസ്റ്റി കൃഷ്ണപ്രസാദ് അഡ്യന്തായ തുടങ്ങിയവരും പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം സര്‍വീസ് തുടങ്ങിയ ട്രെയിന്‍ തിങ്കളാഴ്ച രാത്രിയോടെ കാസര്‍കോട് സ്റ്റേഷനില്‍ എത്തി. റയില്‍വേ അധികൃതരും യാത്രക്കാരും റയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിനിധികളും ചേര്‍ന്നു ട്രെയിനിനു സ്വീകരണം നല്കി. ചൊവ്വാഴ്ച രാവിലെ 6.10 മുതല്‍ കാസര്‍കോട്ടു നിന്ന് റഗുലര്‍ സര്‍വീസ് തുടങ്ങും. പി. കരുണാകരന് എംപി ഉള്‍പ്പെടെ ജനപ്രതിനിധികളും റയില്‍വേ അധികൃതരും ട്രെയിനിന്റെ പതിവു സര്‍വീസ് തുടങ്ങുന്നതിനു സാക്ഷികളാവും. കാസര്‍കോട് - ബൈന്തൂര്‍ (56665), ബൈന്തൂര്‍-കാസര്‍കോട് (56666) പാസഞ്ചര്‍ ട്രെയിനുകള്‍ മംഗളൂരു ജംക്ഷന് (കങ്കനാടി) വഴിയാണ് കടന്നുപോകുന്നത്. ബൈന്തൂരില്‍ നിന്ന് ഉച്ചയ്ക്ക് 1.05നു സര്‍വീസ് തുടങ്ങുന്ന ട്രെയിന്‍ വൈകിട്ട് 6.10നു കാസര്‍കോട്ട് എത്തും.
കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.40നു സര്‍വീസ് തുടങ്ങും. 11.50നു ബൈന്തൂര്‍ സ്റ്റേഷനില്‍ എത്തും. ബൈന്തൂരിലേക്കുള്ള യാത്രയില്‍ രാവിലെ 8.05ന് ആണ് മംഗളൂരു ജംക്ഷനില്‍ ട്രെയിന്‍ എത്തുക. തിരികെയുള്ള സര്‍വീസില്‍ വൈകിട്ട് 4.50നു മംഗളൂരു ജംക്ഷനില്‍ എത്തും. കാസര്‍കോട് വിട്ടുകഴിഞ്ഞാല്‍ കേരളത്തില്‍ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്. ഉള്ളാള്‍, തൊക്കോട്ട്, സൂറത്കല്‍, മുള്‍ക്കി, നന്ദികൂര്‍, പഡുബിദ്രി, ഇന്നഞ്ചേ, ഉഡുപ്പി, ബര്‍ക്കൂര്‍, കുന്താപുര, സോനാപുര, ബിജൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തുടര്‍ന്നു ബൈന്തൂരില്‍ സര്‍വീസ് അവസാനിക്കും. 14 ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക്വാന്‍ കോച്ചുകളുമാണ് ട്രെയിനിനുള്ളത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment