കാസര്‍കോട്: കാസര്‍കോടിനെ ഇടക്കിടെ അസ്വസ്ഥമാക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തടയിടാന്‍ പൊലീസ്-രാഷ്ട്രീയ-പൊതുജന കൂട്ടായ്മ രൂപീകരിക്കുമെന്ന് പുതുതായി ചാര്‍ജ്ജെടുത്ത ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ചാര്‍ജ്ജെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മത വിഭാഗങ്ങളിലും രാഷ്ട്രീയ വിഭാഗങ്ങളിലുംപെട്ട ആളുകളില്‍ നിന്ന് തുല്യമായ അംഗങ്ങളെ വീതം തിരഞ്ഞെടുത്ത് കൂട്ടായ്മ ഉണ്ടാക്കും.
നിലവിലുള്ള സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കാസര്‍കോട്ടെ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ് പുതിയ എസ്.പിക്ക് ചാര്‍ജ്ജ് കൈമാറി. തുടര്‍ന്ന് ജില്ലയിലെ ഡി.വൈ.എസ്.പിമാരുമായും എസ്.പി. ചര്‍ച്ച നടത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment