തളിപറമ്പ് : നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളായ സഹോദരങ്ങള്‍ ഉള്‍പ്പെടെ ചട്ടഞ്ചാല്‍ സ്വദേശികളായ മൂന്നംഗ സംഘം തളിപറമ്പില്‍ അറസ്റ്റില്‍. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ അഹമ്മദ് കബീര്‍ (24), ചട്ടഞ്ചാല്‍ മാങ്ങാട്ടെ താജ്ജുദ്ദിന്‍ എന്ന ഫാറൂഖ് (30), സഹോദരന്‍ കുഞ്ഞാമു (29) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തളിപറമ്പ് ടൗണില്‍ വെച്ച് സി ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അഹമ്മദ് കബീറാണ് കവര്‍ച്ചാ സംഘത്തിന്റെ തലവനെന്ന് പോലീസ് പറഞ്ഞു. നേരത്തെ ആക്രി കച്ചവടം നടത്തിയ കബീര്‍ പൂട്ടിയിട്ട വീട് കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തി വന്നിരുന്നത്.
ഈ മാസം 19 നു തളിപറമ്പ് കാഞ്ഞിരങ്ങാട്ടെ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. ഇതിനു പുറമെ കാസര്‍കോട്, മംഗലാപുരം, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന 15 ഓളം കവര്‍ച്ചാ കേസുകളിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നിന്നും കവര്‍ന്ന ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കാസര്‍കോട്ടെ ഒരു കടയില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പ്രതികളെയും കൊണ്ട് കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ആറുമാസം മുമ്പും തളിപറമ്പിലെത്തിയ ഈ സംഘം ഉണ്ണികൃഷ്ണന്റെ വീട് കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വീടിനു മുന്‍ഭാഗത്ത് സി സി ടി വി ക്യാമറ കണ്ടതിനെതുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് മംഗലാപുരത്തേക്കു പോയി. ഇവിടെ വെച്ച് പുത്തൂര്‍ പോലീസിന്റെ പിടിയിലാവുകയും ജയിലിലടക്കുകയും ചെയ്തു. രണ്ടു മാസം മുമ്പാണ് ജയില്‍ മോചിതരായി വീണ്ടും തളിപറമ്പിലെത്തിയത്.
ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിനു മുമ്പ് ഫെബ്രുവരി 14 നു പരിയാരത്തെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്നിരുന്നു. 18 നു പെരിങ്ങോം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മഠത്തിലിലെ ഒരു വീട്ടിലും നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
ഉണ്ണികൃഷ്ണന്റെ വീടിന്റെ പിറകിലെ ജനല്‍ തകര്‍ത്താണ് സംഘം അകത്തു കയറിയത്. മുറിക്കകത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറകള്‍ തകര്‍ത്ത് അതിന്റെ കണ്‍ട്രോള്‍ യൂണിറ്റും മോഡവും കിണറിലെറിഞ്ഞ ശേഷമായിരുന്നു കവര്‍ച്ച. പ്രതികളുടെ സാന്നിധ്യത്തില്‍ സി സി ടി വി ക്യാമറയുടെ കണ്‍ട്രോള്‍ യൂണിറ്റും മോഡവും പോലീസ് കണ്ടെടുത്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment