തലശേരി: നഗരമധ്യത്തിലെ സവിത ജ്വല്ലറി ഉടമ പി.കെ. ദിനേശനെ കടയ്ക്കുള്ളില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച ഉത്തരവ് തലശേരിയിലെ പൊലീസ് അധികാരികള്‍ക്കു ലഭിച്ചു.
ഡിസംബര്‍ 23ന് വൈകിട്ട് ആണ് തലശേരി ട്രാഫിക് പൊലീസ് സ്‌റ്റേഷനു സമീപം മെയിന്‍ റോഡിലെ ജ്വല്ലറിക്കകത്ത് ദിനേശനെ കുത്തേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. ഷട്ടര്‍ പകുതി താഴ്ത്തിയ ജ്വല്ലറിക്കകത്തെ പൂജാമുറിയിലായിരുന്നു മൃതദേഹം. കോഴിക്കോട് ക്രൈംബ്രാഞ്ചിലെ ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിങ് അന്വേഷിക്കുമെന്നാണ് അറിയുന്നത്. നഗരത്തെ ഞെട്ടിച്ച കൊലപാതകം സിഐയുടെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് ആയിരുന്നു അന്വേഷിച്ചിരുന്നത്.
ആദ്യം തന്നെ അന്വേഷണത്തില്‍ പൊലീസ് ഉദാസീനതയും അലംഭാവവുമാണു കാണിക്കുന്നതെന്നു പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കി. ദിനേശന്റെ കുടുംബാംഗങ്ങളും അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും നിവേദനവും നല്‍കി.
ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് ബന്ധുക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്യസംസ്ഥാന തൊഴിലാളികളുമുള്‍പ്പെടെ ഒട്ടേറെ പേരെ ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. തിരക്കേറിയ നഗരമധ്യത്തില്‍ രാത്രി ഏഴിനും എട്ടിനുമിടയില്‍ നടന്ന കൊലപാതകം സംബന്ധിച്ചു പൊലീസ് അന്വേഷണം എവിടെയുമെത്താത്തത് നഗരവാസികളിലും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

No comments:
Post a Comment