പൊന്‍കുന്നം: [www.malabarflash.com]കോട്ടയം പൊന്‍കുന്നം ഇളംപള്ളിയില്‍ യുവതി കിണറ്റില്‍ മുങ്ങിമരിച്ചു. ഇളംപള്ളി സ്വദേശി രാജേഷിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. കുടുംബ കലഹത്തെത്തുടര്‍ന്ന് ബിന്ദുവിനെ ഭര്‍ത്താവ് രാജേഷ് കിണറ്റില്‍ തള്ളിയിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രാജേഷ് ഭാര്യ ബിന്ദുവുമായി വഴക്കുണ്ടാക്കുകയും അവരെ കിണറ്റില്‍ തള്ളിയിടുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിന്ദുവിനൊപ്പം കിണറ്റില്‍ ചാടിയ രാജേഷിനെ നാട്ടുകാര്‍ രക്ഷപെടുത്തി. തുടര്‍ന്ന് സംഭവ സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് രാജേഷിന് പോലീസ് ജീപ്പിടിച്ച് പരിക്കേറ്റത്. രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

No comments:
Post a Comment