തൃക്കരിപ്പൂര്‍ : വ്യത്യസ്ത തൊഴിലില്‍ ഏര്‍പ്പെട്ട കെ എസ് ഇ ബി ജീവനക്കാര്‍ നൃത്തം ചവിട്ടി കയറിയത് ഹാട്രിക്കിലേക്ക് . വൈദ്യുതി ബോര്‍ഡ് സംസ്ഥാന കലാമേളയില്‍ സംഘ നൃത്ത ത്തിലാണ് കാസര്‍കോട് ജില്ലാ ടീം തുടര്‍ച്ചയായി മൂന്നാം തവണയും ജേതാക്കളായത് .
തിരുവനന്തപുരം പരുത്തിപ്പാറയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച കലാമേളയില്‍ രണ്ട് വനിതാ ടീമുകളുള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നെത്തിയ എഴ് ടീമുകളെ പിന്തള്ളിയാണ് ഹാട്രിക് വിജയം നേടിയത് . വേഷവിധാനത്തിലും നൃത്തച്ചുവടുകളിലും വ്യത്യസ്ഥത പുലര്‍ത്തിയ മറയൂര്‍ ആട്ടമാണ് എട്ടംഗങ്ങളുള്ള ഇവര്‍ അവതരിപ്പിച്ചത് .
വയനാട് കല്‍പ്പറ്റയില്‍ നടന്ന ഉത്തരമേഖല മത്സരത്തില്‍ ഒന്നാമതെത്തിയ ടീം അതിന്റെ ആത്മ വിശ്വാസത്തിലാണ് തിരുവനന്തപുരത്ത് മത്സരിച്ചത് .അതിലൂടെ കാസര്‍ഗോഡിന് അഭിമാനമാകുന്ന ഹാട്രിക് വിജയം ഇവര്‍ക്ക് നേടിക്കൊടുത്തു.
ജില്ലയിലെ വിവിധ വൈദ്യുത സെക്ഷനുകളില്‍ ജോലി ചെയ്യുന്ന സുരേന്ദ്രന്‍ പട്ടേന്‍, ടി വി മനോജ് കുമാര്‍, ഫിലിപ്പ് ജോണ്‍, ടി പി മുരളി, ടി സുരേഷ്, എ വി അജിത് കുമാര്‍, കെ രാജേഷ്, കെ എം അനില്‍ കുമാര്‍ എന്നിവരാണ് ജില്ലാ ടീമിനായി സംസ്ഥാന കലാമേളയില്‍ പങ്കെടുത്തത് .

No comments:
Post a Comment