ചെര്‍ക്കള: എടനീരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തെക്കില്‍ഫെറിയിലെ ബടുവന്‍കുഞ്ഞി-ഹാജിറ ദമ്പതികളുടെ മകനും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷാഫി (16) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എടനീര്‍ സ്‌കൂളിന് സമീപത്തെ റോഡിലാണ് അപകടം.
എസ് എസ് എല്‍ സി പരീക്ഷയുടെ തയ്യാറെടുപ്പിലായ മുഹമ്മദ് ശാഫി പത്രവിതരണം നടത്തിവരികയായിരുന്നു. പത്രവിതരണവുമായി ബന്ധപ്പെട്ട് ചെര്‍ക്കള ഭാഗത്ത് നിന്നും ബൈക്കില്‍ എടനീരേക്ക് പോകുന്നതിനിടെ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശാഫിയെ പരിസരവാസികള്‍ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, നംസീര്‍.
സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, നംസീര്‍.
No comments:
Post a Comment