Latest News

പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം പെട്ടികളില്‍

ചണ്ഡിഗഢ്: ഹരിയാനയിലെ സോണിപട്ട് ജില്ലയില്‍ ദുരഭിമാന കൊലയെന്നു സംശയം. പുരുഷന്റെയും സ്ത്രീയുടെയും നഗ്ന ശരീരം രണ്ടു പെട്ടികളിലായാണ് കണ്ടത്. സോണിപട്ട് ജില്ലയില്‍ ദേശീയപാത 1ല്‍ ജിടി റോഡിലാണ് പെട്ടികള്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. ഇത്തരം പാടുകള്‍ ശരീരത്തു കണ്ടു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ത്രീയുടെ ശരീരം പുര്‍ണമായും ഉണ്ട്. കഴുത്തിനു ചുറ്റും മുഖത്തും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പുരുഷന്റെ അവയവങ്ങള്‍ അരിഞ്ഞാണ് പെട്ടിക്കുളളില്‍ കാണപ്പെട്ടത്. സ്ത്രീ കുപ്പിവളകള്‍ ധരിച്ചിട്ടുണ്ട്. നവവധു ധരിക്കുന്ന കുപ്പിവളകള്‍ക്കു സമാനമാണിത്. അതേസമയം, ഇരുവരും മറ്റെവിടെയോ വച്ചാണ് കൊല്ലപ്പെട്ടതെന്നും പ്രദേശവാസികളാകില്ല മൃതദേഹം ഇവിടെ കൊണ്ടുവന്നു വച്ചതെന്നും പൊലീസ് അനുമാനിക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് പെട്ടികളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

പെട്ടികളില്‍ രക്തം പുരണ്ടിട്ടില്ലാത്തതിനാല്‍ കൊലപാതകം മറ്റെവിടെയോ ആണ് നടന്നതെന്നാണ് നിഗമനം. രണ്ടുപേരെയും രാത്രിയില്‍ കൊന്നുവെന്നാണ് കരുതുന്നത്. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബഹഗഡ് പൊലീസ് പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും മറ്റും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.