ഉളളാള്‍: (www.malabarflash.com)ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഉളളാള്‍ ദര്‍ഗാ ശരീഫ് കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി സന്ദര്‍ശിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ ദര്‍ഗയിലെത്തിയ മന്ത്രിയെ ദര്‍ഗ കമ്മിററി പ്രസിഡണ്ട് യു.എസ് ഹംസ, മൊയ്തീന്‍ ബാവ എം.എല്‍.എ, മംഗലാപുരം ഇസ്‌ലാമിക് കള്‍ച്ചര്‍ സെന്റര്‍ സെക്രട്ടറി മുംതാസ് അലി, മഞ്ഞനാടി അബ്ബാസ് മുസ്‌ല്യാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
മഹര്‍ 2015 ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിനോടൊപ്പമാണ് നഖ്‌വി ഉളളാളിലെത്തിയത്. ദര്‍ഗയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ളുഹര്‍ നിസ്‌കാരവും നിര്‍വ്വഹിച്ചാണ് അദ്ദേഹം മടങ്ങിയത്.
ദര്‍ഗയുടെ പുനരുദ്ധാരണത്തെ കുറിച്ച് പഠനം നടത്താന്‍ പ്രത്യേക സംഘത്തെ അയക്കുമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
No comments:
Post a Comment