Latest News

ഉദുമയില്‍ തീവണ്ടി തട്ടി സ്ത്രീ മരിച്ചു, ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഉദുമ:[www.malabarflash.com] ഉദുമ റെയില്‍വേ ഗേറ്റിന് സമീപം പാളം മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുവായി കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

ഉദുമ പാക്യാര ഹൗസിലെ പരേതാനായ കോടി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ കുല്‍സു (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.ഉദുമ ബസ് സ്‌റ്റോപ്പില്‍ ബസിറങ്ങി ബസ് സ്‌റ്റോപ്പിന് അരികിലുള്ള ഇടവഴിയിലൂടെ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്.

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. കുട്ടി അടുത്ത വീട്ടില്‍ പോയി വിവരമറിയിക്കുകയായിരുന്നു.
മക്കള്‍: ഹനീഫ, മൈമൂന. മരുമകന്‍: റംഷീദ് ചളിയങ്കോട്. സഹോദരങ്ങള്‍: മൊയ്തു,സുബൈദ.


Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.