Latest News

സിപിഎമ്മിനെ ഇനി യച്ചൂരി നയിക്കും

വിശാഖപട്ടണം:[www.malabarflash.com] സിപിഎമ്മിന്റെ അഞ്ചാമത് ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. എസ്. രാമചന്ദ്രന്‍ പിള്ള പിന്മാറിയതിനെ തുടര്‍ന്നാണ് യച്ചൂരിക്ക് സാധ്യത തെളിഞ്ഞത്. ശനിയാഴ്ച ചേര്‍ന്ന നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗം എസ്ആര്‍പിയെയാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ യച്ചൂരിക്ക് പിന്തുണ ലഭിക്കുകയായിരുന്നു. പുതിയ കേന്ദ്രകമ്മിറ്റിയിലെ ഭൂരിഭാഗം ആളുകളും യച്ചൂരിയെ പിന്തുണച്ചു.

ബംഗാളില്‍ നിന്നുള്ള അംഗം ബിമന്‍ ബോസാണ് യച്ചൂരിയുടെ പേര് നിര്‍ദേശിച്ചത്. ഇതിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു. കേരള ഘടത്തിലെ പ്രബലവിഭാഗത്തിന്റെ പിന്തുണ എസ്ആര്‍പിക്കായിരുന്നു. മല്‍സരിക്കാന്‍ തയാറെന്നും യച്ചൂരി കമ്മിറ്റിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് എസ്ആര്‍പി പിന്മാറിയത്.

ഉത്തര്‍പ്രദേശില്‍നിന്നുള്ള സുഭാഷിണി അലിയെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. നിലവിലെ പിബിയില്‍ വൃന്ദാ കാരാട്ട് മാത്രമാണ് വനിതാ അംഗം. പിബിയില്‍ ബംഗാളില്‍നിന്നു ബുദ്ധദേവ് ഭട്ടാചാര്യയും നിരുപം സെന്നും ഒഴിവായി. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ഇരുവരും പിബിയില്‍നിന്ന് ഒഴിവായത്.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.