Latest News

കാസര്‍കോട് മേഖലാ സര്‍ഗലയത്തിന് പ്രൗഢതുടക്കം

ബെദിര:[www.malabarflash.com] എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ സര്‍ഗലയത്തിന് ബെദിരയില്‍ പ്രൗഢോജ്വല തുടക്കം. ബെദിര ഹയാത്തുല്‍ ഹുദാ മദ്രസാ പരിസരത്ത് തുടക്കമായ പരിപാടി സമസ്ത ജില്ലാ പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കലയും സാഹിത്യവും മതപ്രബോധന പ്രചാരണ രംഗത്ത് ഉപയോഗപ്പെടുത്താന്‍ യുവതലമുറ തയാറാകണം. വിജ്ഞാന പ്രചാരണത്തിലും സാഹിതീയ പ്രവര്‍ത്തനത്തിലും പൂര്‍വികര്‍ കാണിച്ച താല്‍പര്യവും പ്രോത്സാഹനവും അവിസ്മരണീയമാണ്. സാഹിത്യം കേവലം കാടുപിടിച്ച് ലോകമായി പരിണമിക്കുന്നതിനിടത്ത് തനിമ ചോരാതെ വ്യത്യസ്തത കൊണ്ട് മികവ് കാട്ടേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ഖത്തീബ് അഹമ്മദ് ദാരിമി മഖാം സിയാറത്തിന് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡന്റ് ബിഎംഎ മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. മേഖലാ പ്രസിഡന്റ് ഖലീല്‍ ഹസനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു, എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സിഎ അബ്ദുല്ല കുഞ്ഞി ചാല, ഹാരിസ് ബെദിര, എംഎ ഖലീല്‍, ബിഎസ് അബ്ദുല്ല, അബ്ദുറസാഖ് ഹാജി, ബിഎച്ച് മുഹമ്മദ്, ഇബ്രാഹിം വലിയവളപ്പില്‍, ബിഎംസി ബഷീര്‍, ഹമീദ് ബെദിര, അബ്ദുല്ല ബെദിര, അബ്ദുല്ല ചാല, എന്‍എം സിദ്ദീഖ് ബെദിര, സലാഹുദ്ദീന്‍ വലിയവളപ്പില്‍, പിഎച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ശരീഫ് കരിപ്പൊടി, ശാക്കിര്‍ ഹുദവി ബെദിര, മുഫീദ് ഹുദവി ചാല, അബ്ദുല്‍ സലാം മൗലവി, അബ്ദുല്ല മൗലവി, ശംസുദ്ദീന്‍ ഹുദവി ചേരൂര്‍, ഹാശിം ഹുദവി അണങ്കൂര്‍, മുഹമ്മദ് അസ്ഹരി, മുഹമ്മദ് ഹനീഫ് സംബന്ധിച്ചു.

കാസര്‍കോട് മേഖലാപരിധിയിലെ പതിനേഴോളം ശാഖകളില്‍ നിന്നും നാന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ വേദികളിലായി മാറ്റുരക്കും. സമാപനസമ്മേളനം വൈകിട്ട് 5മണിക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ സിഎ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിക്കും. ഓവറോള്‍ ട്രോഫി എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാറും, റണ്ണറപ്പ് ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും നല്‍കും.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.