Latest News

നാസ്‌ക് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി

ഉദുമ:[www.malabrflash.com] നാസ്‌ക് നാലാംവാതുക്കലിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങി.

മത്സരം ബേക്കല്‍ എസ്.ഐ എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.എ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ ദേശീയ കബഡി താരം ഗിരീഷ് മുല്ലച്ചേരിയെ ഉദുമ ഗ്രമാപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ആദരിച്ചു.
വാസു മാങ്ങാട്, കെ. സന്തോഷ് കുമാര്‍, പി.വി ഭാസ്‌കരന്‍, യാസന്‍ എന്‍, സത്താര്‍ മുക്കുന്നോത്ത്, ഹസ്സന്‍ കുണ്ടടുക്കം, അബ്ബാസ്, അഷ്‌റഫ് മൊട്ടയില്‍, ഹംസ മുല്ലച്ചേരി, ടി.വി കൃഷ്ണന്‍, ബഷീര്‍ കെ.എ, ശ്രീധരന്‍ വയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡോ. ഫയാസ് സ്വാഗതവും, കരീം എന്‍.ബി നന്ദിയും പറഞ്ഞു.
ഉദ്ഘാടന മത്‌സരത്തില്‍ ജോളി തായന്നൂരും എ.ബി.സി കരിവെളളൂരും ഏററുമുട്ടി.










Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.