Latest News

ചാമുണ്ഡിക്കുന്ന് വയനാട്ടു കുലവന്‍ തെയ്യംകെട്ടിന് കലവറ നിറച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ചിത്താരി ചാമുണ്ഡിക്കുന്ന് മിത്തലെവീട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.

രാവിലെ തറവാട്ടംഗങ്ങളുടെ കലവറ നിറയ്ക്കലിനു ശേഷം ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണുചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നും പിന്നീട് കൊളവയല്‍ പ്രദേശം, രാവണേശ്വരം കളരിക്കാല്‍ ഭഗവതി ക്ഷേത്രം, രാമംകുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, മാണിക്കോത്ത് പ്രദേശം, ചേറ്റുകുണ്ട് പ്രാദേശിക സമിതി, കേളോത്ത് പ്രദേശം തുടങ്ങി വിവിധ ദേവാലയങ്ങൡ നിന്നും തറവാടുകളില്‍ നിന്നും കലവറയിലേക്കുള്ള സാധന സാമഗ്രികളുമായി നിറപകിട്ടാര്‍ന്ന ഘോഷയാത്രകള്‍ തറവാട്ടിലേക്കെത്തിച്ചേര്‍ന്നു. കലവറയ്ക്കല്‍ ചടങ്ങില്‍ പങ്കാളികളായ മുഴുവന്‍ ആളുകള്‍ക്കും അന്നദാനവും ഉണ്ടായി. 


മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച രാത്രി തറവാട് തെയ്യം കൂടലും 21-ന് രാവിലെ മുതല്‍ വിവിധ തെയ്യങ്ങളും അരങ്ങിലെത്തും. വൈകുന്നേരം വയനാട്ടുകുലവന്‍ തെയ്യംകൂടലും നടക്കും. 22-ന് വൈകുന്നേരം മുതല്‍ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം. 23-ന് രാവിലെ മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍ എന്നീ തെയ്യങ്ങളും വൈകുന്നേരം മൂന്ന് മണിക്ക് വയനാട്ടുകുലവനും അരങ്ങിലെത്തും. രാത്രി 10 മണിക്ക് മറപിളര്‍ക്കല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.