Latest News

ആസ്പത്രിക്കാര്‍ പ്രസവിക്കാന്‍ സമയമായില്ലെന്ന് പറഞ്ഞ് മടക്കിയ യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കി

ജയ്പുര്‍: ആസ്പത്രിക്കാര്‍ പ്രസവിക്കാന്‍ സമയമായില്ലെന്ന് പറഞ്ഞ് മടക്കിയ യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കി. തിരിച്ച് ആസ്പത്രിയിലെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ഏറ്റവും വലിയ ആസ്പത്രികളില്‍ ഒന്നായ സെനാന ആസ്പത്രിയിലാണ് സംഭവം.

ജയ്പുരിന് സമീപം ഹസന്‍പുര സ്വദേശിയായ ജാനകി ലാലിന്റെ ഭാര്യ പിങ്കിയെ പ്രസവവേദനയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഏഴ് മണിക്കാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പ്രസവതീയതി ജൂണ്‍ പതിനൊന്നിനാണെന്ന് പറഞ്ഞ് ആസ്പത്രി അധികൃതര്‍ പിങ്കിയെ മടക്കുകയാണ് ഉണ്ടായത്.

ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഓട്ടോയില്‍ വച്ച് തന്നെ പിങ്കി പ്രസവിച്ചു. കുഞ്ഞിനെയും അമ്മയെയും കൊണ്ട് ജാനകി ലാല്‍ തിരിച്ച് ആസ്പത്രിയില്‍ തന്നെ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. 

ക്ഷുഭിതനായ ജാനകി ലാല്‍ തന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആസ്പത്രിയില്‍ ധര്‍ണ നടത്തി. എന്നാല്‍, ആസ്പത്രി അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.