Latest News

പോലീസ് സ്‌റ്റേഷനില്‍ നിന്നും മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍

ബേക്കല്‍: [www.malabarflash.com] പോലീസ് സ്‌റ്റേഷനില്‍ നിന്നും മര്‍ദ്ദനമേറ്റ യുവാവിനെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊട്ടിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ടി. റഷീദിനാണ് (33) മര്‍ദ്ദനമേറ്റത്.

ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ബേക്കല്‍ എ.എസ്.ഐ ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ച് തന്നെ അകാരണമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന റഷീദ് പറഞ്ഞു.

പോലീസിന്റെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിനെതിരെ എസ്.പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് റഷീദ്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.