സിംഗപ്പൂര്‍: [www.malabarflash.com] ലാപ്ടോപ്പിന്റെ ബാഗില്‍ ഒളിപ്പിച്ച ഐഫോണ്‍ ഉപയോഗിച്ചു മാളുകളിലും മറ്റും സന്ദര്‍ശനത്തിനു വരുന്ന സ്ത്രീകളുടെ കാലുകള്‍ ചിത്രീകരിച്ച ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവുശിക്ഷ. സിംഗപ്പൂരിലെ ഒരു കമ്പനിയില്‍ മാനേജരായി ജോലിചെയ്യുന്ന നന്ദകുമാര്‍ ബാലകൃഷ്ണനാണ് അറസ്റ്റിലായത്. നന്ദകുമാറിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ സഹപ്രവര്‍ത്തകയാണ് ലാപ്ടോപ് ബാഗ് പരിശോധിച്ച് ഒളിപ്പിച്ച ഫോണ്‍ കണ്ടെത്തിയത്.
ബാഗില്‍ പ്രത്യേകമുണ്ടാക്കിയ അറയിലാണ് ഫോണ്‍ വച്ചിരുന്നത്. ഇതിനായി ഫോണിന്റെ വലിപ്പത്തിനു പാകമായുള്ള അറ തയാറാക്കുകയായിരുന്നു. കാമറ ഓണാക്കി ഫോണ്‍ ഈ അറയില്‍ ഇട്ടാല്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിയുന്നവിധമായിരുന്നു സജീകരണം. മാളുകളിലും തിരക്കുള്ള സ്ഥലങ്ങളിലും ഈ ബാഗില്‍ ഫോണിരിക്കുന്ന ഭാഗം മുകളിലേക്കായി വരുന്നവിധം വച്ചാണ് സ്ത്രീകള്‍ നടന്നുപോകുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. സ്ത്രീകളോടൊപ്പം നടക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വിധവും കാമറ ബാഗില്‍ സജീകരിച്ചിരുന്നു.
ഒരു സഹപ്രവര്‍ത്തകയോടൊപ്പം നടക്കുമ്പോള്‍ ലാപ്ടോപ് ബാഗ് ക്രമീകരിക്കുന്നതു കണ്ടു സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചിരുന്ന ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെയും ബാഗും പൊലീസില്‍ എല്പിക്കുകയായിരുന്നു.

ഫോണില്‍നിന്ന് ഇത്തരത്തിലെ നിരവധി വീഡിയോകള്‍ പൊലീസിനു ലഭിച്ചു. 2013-ല്‍ യൂട്യൂബില്‍ ഇത്തരമൊരു വീഡിയോ കണ്ടതാണ് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നന്ദകുമാര്‍ പറഞ്ഞു.
No comments:
Post a Comment