Latest News

ദുബായില്‍ അവധിയാഘോഷിക്കാന്‍ പോയ കുടുംബം മടങ്ങിയത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി

തിരുവനന്തപുരം: [www.malabarflash.com] ദുബായിലുള്ള ബന്ധുവിന്റെയടുത്ത് അവധിയാഘോഷിക്കാനായി പോയ ഗുരുവായൂരില്‍ നിന്നുള്ള കുടുംബം മടങ്ങിയത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായവരില്‍ നിന്നും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് 116.5 ഗ്രാം വീതം തൂക്കമുള്ള 37 ചെറിയ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്.

എമര്‍ജന്‍സി വിളക്കായി ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ പവര്‍ സ്‌റ്റേഷന്റെ അകത്തായിരുന്നു ഇവ ഒളിപ്പിച്ചുവെച്ചിരുന്നത്. സാധാരണ എമര്‍ജന്‍സി വിളക്കിന്റെ ഇരട്ടിയിലധികം തൂക്കം തോന്നിയ അധികൃതര്‍ ഊരി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

സ്വര്‍ണ ബിസ്‌ക്കറ്റുകളുടെ മുകളില്‍ കറുത്ത കാര്‍ബണ്‍ പേപ്പര്‍കൊണ്ട് പൊതിഞ്ഞശേഷം അതിനുമുകളില്‍ സെല്ലോടേപ്പ് ചുറ്റി കട്ടിയുള്ള ലോഹത്തില്‍ പൊതിഞ്ഞാണ് ഇവ കടത്താന്‍ ശ്രമിച്ചത്. ഒറ്റനോട്ടത്തില്‍ ഇവ എമര്‍ജന്‍സി ലാംപിന്റെ ബാറ്ററികളായി മാത്രമേ തോന്നുകയുള്ളു.

ഭാര്യയും നാലും മൂന്നും വയസ്സുകളുള്ള കുട്ടികളും യാത്രക്കാരനൊപ്പമുണ്ടായിരുന്നു. ബന്ധുവിനുവേണ്ടിയാണോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ഇവര്‍ സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം പരിശോധിച്ചുവരികയാണ്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.