Latest News

എസ് എസ് എഫ് ക്രിയേഷന്‍ നേതൃക്യാമ്പ് സമാപിച്ചു

കാസര്‍കോട്: [www.malabarflash.com] എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഡിവിഷന്‍നേതൃത്വത്തിനും സെക്ടര്‍ നിരീക്ഷകര്‍ക്കുമായി സംഘടിപ്പിച്ച ക്രിയേഷന്‍ നേതൃക്യാമ്പ് സമാപിച്ചു. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. 

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം കലാം മാവൂര്‍, സംസ്ഥാന സെക്ര'റി അബ്ദുല്‍മജീദ് അരിയല്ലൂര്‍എന്നിവര്‍ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡിവിഷന്‍തിരിച്ചുള്ള സമീക്ഷകള്‍ക്ക് അബ്ദുസ്സലാം സഖാഫി പാടലടുക്ക, ശാനവാസ് മദനി, കെ എം കളത്തൂര്‍, ശക്കീര്‍എം ടി പി, ഉമര്‍സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബനൂര്‍നേതൃത്വം നല്‍കി. സിദ്ദീഖ് പൂത്തപ്പലം, റാഷിദ് ഹിമമി സംബന്ധിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതം പറഞ്ഞു. 

വിദ്യാഭ്യാസ-സേവന പ്രവര്‍ത്തനങ്ങളില്‍സംഘടനാ വര്‍ഷം മുതല്‍പൂര്‍വ്വോവരി സജീവ സാന്നിധ്യമുണ്ടാകുമെന്നു ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍സഖാഫി പറഞ്ഞു. ഹയര്‍സെക്കന്‍ഡറികളിലും കാമ്പസുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍വിദ്യാഭ്യാസം വായന ധാര്‍മിക മൂല്യങ്ങള്‍എന്നിവയ്ക്ക് പ്രചോദനം നല്‍കുന്ന പദ്ധതികള്‍നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.