Latest News

ജയില്‍വാസത്തെ വര്‍ഗീയപ്രശ്‌നമായി കാണരുത്: മഅദനി

തിരുവനന്തപുരം: [www.malabarflash.com] തന്റെ ജയില്‍വാസത്തെ വര്‍ഗീയപ്രശ്‌നമായി കാണരുതെന്നു പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമായി മാത്രമേ ഇതിനെ കാണാവൂ. താന്‍ നിരപരാധിയായി തിരികെ വരുമെന്നും ബംഗളൂരുവിലേക്കു മടങ്ങാനെത്തിയ മഅദനി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു പറഞ്ഞു.

സുപ്രീംകോടതി നല്‍കിയ അഞ്ചു ദിവസത്തെ ജാമ്യത്തില്‍ കേരളത്തില്‍ എത്തിയ അബ്ദുള്‍ നാസര്‍ മഅദനി രാത്രി ഒമ്പതുമണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണു ബംഗളൂരുവിലേക്കു യാത്ര തിരിച്ചത്. ഭാര്യ സൂഫിയ മഅദനിയും മകന്‍ സലാഹുദീനും മഅദനിക്കൊപ്പം ബംഗളൂരുവിലേക്കു പോയിട്ടുണ്ട്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.