Latest News

പനയാല്‍ പഞ്ചായത്ത് രൂപീകരണം; സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതെയ പ്രീണിപ്പിക്കുന്നു: യു.ഡി.എഫ്

ഉദുമ: [www.malabarflash.com] വികസനം ഇനിയും എത്താത്ത പനയാല്‍ പ്രദേശത്ത് വികസന സാധ്യതക്ക് വഴിതെളിയുന്ന പനയാല്‍ പഞ്ചായത്ത് രൂപീകരണം അനിവാര്യമായ സാഹചര്യത്തില്‍ അതിനെതിരെ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന സി.പി.എം. ഉദുമ പഞ്ചായത്ത് ഘടകത്തിന്റെ നിലപാട് തൊഴിലാളി വര്‍ഗ്ഗത്തിന് യോജിച്ചതല്ലെന്ന് ഉദുമ പഞ്ചായത്ത് യു.ഡി.എഫ്. ലൈസണ്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. 

മാര്‍ക്‌സിയന്‍ സങ്കല്‍പ്പത്തിന് പോലും അപരിചിതമായ ഈ നിലപാട് രാഷ്ട്രീയ പക്വതയെത്താത്ത ഒരുപിടി വ്യക്തികളില്‍നിന്നും ഉയര്‍ന്നതാണ്. പനയാല്‍ പഞ്ചായത്തിന്റെ രൂപീകരണത്തിനായി ഉദുമ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെയും വടക്കു കിഴക്കന്‍ മേഖലയെയും പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുകയല്ലാതെ പടിഞ്ഞാറന്‍ പ്രദേശം ഉള്‍പ്പെടുത്താന്‍ പറ്റില്ല.

 തീരദേശത്തിന്റെ കിഴക്കു കിടക്കുന്ന പനയാലിന്റെആസ്ഥാനം കടലോരത്ത് സ്ഥാപിക്കാന്‍ ആവില്ലെന്ന അറിയാത്തവരല്ല സി.പി.എമ്മുകാര്‍. ഉദുമ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലാണ് ന്യൂനപക്ഷ സമുദായങ്ങളും കിഴക്കന്‍ മേഖലയില്‍ ഭൂരിപക്ഷ സമുദായങ്ങളും അധികമുള്ളതെന്ന് സി.പി.എമ്മിന് അറിയാവുന്ന കാര്യമാണ്. പഞ്ചായത്തിലെ യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ പുതുതായി രൂപീകരിച്ച പഞ്ചായത്തിലാണ് പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ദൈവത്തിന്റെയും ചെകുത്താന്റെയും വേഷം കെട്ടി ജനങ്ങളെ സമീപിക്കുന്നത് സി.പി.എമ്മിന്റെ തനി സ്വഭാവമാണ്. ജനാധിപത്യ വിശ്വാസികള്‍ക്ക് ഇത് ബോധ്യമുള്ളതിനാല്‍ അവരുടെ സമീപനം ജനങ്ങള്‍ തിരിച്ചറിയും. കാലാകാലങ്ങളില്‍ ഉദുമ പഞ്ചായത്ത് ഭരിച്ച് മുരടിപ്പിച്ചതല്ലാതെ ഒരു വികസന പ്രക്രിയക്കും എല്‍.ഡി.എഫ്. തുടക്കം കുറിച്ചിട്ടില്ലെന്നും യോഗം ആരോപിച്ചു. 

യു.ഡി.എഫിന്റെ വടക്കന്‍ ജാഥക്ക് ചട്ടഞ്ചാലില്‍ നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

കെ. എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡി.സി.സി.വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കുമാര്‍ പള്ളയില്‍വീട്, ഷാഫി കട്ടക്കാല്‍, കരിച്ചേരി നാരായണന്‍, കെ.കുഞ്ഞിരാമന്‍, കാപ്പില്‍ മുഹമ്മദ് പാഷ, ഗീത കൃഷ്ണന്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്,അബൂബക്കര്‍ പാറയില്‍, കണിയമ്പാടി മുഹമ്മദ്കുഞ്ഞി, കെ. രാഘവന്‍ പടിഞ്ഞാര്‍, അബൂബക്കര്‍ ഉദുമ, ശ്രീധരന്‍ വയലിന്‍, എരോല്‍ മുഹമ്മദ്കുഞ്ഞി, പ്രഭാകരന്‍ തെക്കേക്കര, സത്താര്‍ മുക്കുന്നോത്ത്പ്രസംഗിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.