കാഞ്ഞങ്ങാട്: [www.malabarflash.com] മൂന്നുമക്കളുടെ മാതാവും കാമുകനായ യുവാവും ഒളിച്ചോടി. വെള്ളിക്കോത്തിനടുത്ത ഇടുവുംകുന്നിലെ 36 കാരിയും കിഴക്കേ വെള്ളിക്കോത്തെ മധു(36) എന്ന യുവാവുമാണ് ഒളിച്ചോടിയത്.
ക്വാറി തൊഴിലാളിയായ മധുവും കൂടെ ജോലി ചെയ്യുന്ന യുവതിയും മെയ് 4 നാണ് സ്ഥലം വിട്ടത്. ഇവര്‍ ഇരുവരും അടുപ്പത്തിലായിരുന്നു. കാമുകിയോടൊപ്പം ഭര്‍ത്താവ് ഒളിച്ചോടിയതായി കാണിച്ച് ഭാര്യ മധൂര്‍ ബൈനടുക്കത്തെ മാലതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി. മധുവിന് രണ്ട് വയസ്സുള്ള മകളുണ്ട്.
2012 ഫെബ്രുവരി 24 നാണ് കരിങ്കല്‍ ക്വാറി തൊഴിലാളിയായ മധു മാലതിയെ വിവാഹം ചെയ്തത്.
വിവാഹ ശേഷം മാലതി ഭര്‍തൃവീട്ടില്‍ മൂന്ന് മാസക്കാലം മാത്രമേ താമസിച്ചിരുന്നുള്ളൂ. കുടുംബ പ്രശ്നങ്ങള്‍ കാരണം മാലതിയെ മധു മധൂരിലെ വീട്ടില്‍കൊണ്ട് ചെന്നാക്കുകയായിരുന്നു. ഇതിനിടയില്‍ മധ്യസ്ഥര്‍ മുഖേന കുടുംബ പ്രശ്നം ചര്‍ച്ച ചെയ്യുകയും ആഴ്ചയില്‍ ഒരു തവണ മധു മാലതിയെ കാണാന്‍ ചെല്ലണമെന്ന വ്യവസ്ഥയില്‍ പ്രശ്നം പരിഹരിക്കുകയുമായിരുന്നുവെന്ന് മാലതിയുടെ പരാതിയില്‍ പറയുന്നു.

2015 മാര്‍ച്ച് 12 ന് മധു മാലതിയുടെ വീട്ടില്‍ ചെന്നിരുന്നു. അന്ന് രാത്രി മധുവിനെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാലതി ഫോണ്‍ പിടിച്ചുവാങ്ങുകയും ഫോണില്‍ സംസാരിച്ച സ്ത്രീ ആരാണെന്ന് ചോദിക്കുകയും ചെയ്തു. ക്വാറിയില്‍ കൂടെ ജോലിചെയ്യുന്ന സ്ത്രീ ആണെന്നായിരുന്നു മധുവിന്റെ മറുപടി. ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വിഷുവിന് മാലതിയുടെ വീട്ടില്‍ വന്ന മധു തിരിച്ചുപോയ ശേഷം പിന്നെ ഭാര്യയെ കാണാന്‍ പോയില്ല. മാലതി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മധു ഫോണെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് മാലതി പരാതിപ്പെട്ടു.
No comments:
Post a Comment