കുവൈത്ത് സിറ്റി: [www.malabarflash.com] വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ കുവൈത്തിലെ ഷിയാ പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 25 ആയി. 202 പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Keywords: Gulf Vartha. Kerala Vartha, Malabarflash, Malabar news, Malayalam News
കുവൈത്ത് സിറ്റിയിലെ അല്‍ സവാബറിലുള്ള അല്‍ ഇമാം അല്‍ സാദിഖ് മസ്ജിദില്‍ ജുമാനമസ്‌കാര സമയത്തായിരുന്നു സ്‌ഫോടനം. രണ്ടായിരത്തോളം ആളുകള്‍ നമസ്‌കാരത്തിനായി പള്ളിയിലുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിസ് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.മുപ്പതുവയസിനു താഴെ പ്രായമുള്ള ആളാണ് ചാവേര്‍ ആയതെന്നാണ് സൂചന.
സംഭവം നടന്നയുടന്‍ പൊലീസും സുരക്ഷാവിഭാഗവും പള്ളിയും പരിസരപ്രദേശങ്ങളും വലയത്തിലാക്കി. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സംഭവസ്ഥലം നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങളും പരിക്കേറ്റവരെയും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രികളില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയാണ് അധികൃതര്‍ സാഹചര്യങ്ങളെ നേരിട്ടത്. പള്ളിയോട് ചേര്‍ന്നുള്ള മേഖലയില്‍ കൂട്ടംകൂടി നില്‍ക്കുന്നതും മാര്‍ഗതടസങ്ങള്‍ ഉണ്ടാക്കുന്നതും ഒഴിവാക്കാന്‍ പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഷിയാ പള്ളിയിലെ സ്‌ഫോടനം ഞെട്ടലോടെയാണ് സ്വദേശികളും വിദേശികളും പ്രതികരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍നിന്ന് പുറത്തിറങ്ങിയവര്‍ കേട്ടത് സ്‌ഫോടന വാര്‍ത്തയാണ്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്‌ഐ അബൂ സുലൈമാന്‍ അല്‍ മുവാഹിദ് ആണ് ചാവേര്‍ ആയതെന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. 'നിഷേധികളുടെ ആരാധനാലയം' (ഐഎസ് വിഭാഗം ഷിയാവിഭാഗത്തിനു നല്‍കാറുള്ള വിശേഷണം) തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റിയോടനുബന്ധിച്വുള്ള സവാബര്‍ പ്രദേശം മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ ഇടപഴകാറുള്ള മേഖലയാണ്. എന്നാല്‍ പള്ളി ഷിയാ വിഭാഗത്തിന്റേത് ആയതിനാല്‍ അവരാരും പ്രാര്‍ഥനയ്ക്കായി ഈ പള്ളിയില്‍ എത്താറില്ല.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്‌ഐ അബൂ സുലൈമാന്‍ അല്‍ മുവാഹിദ് ആണ് ചാവേര്‍ ആയതെന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. 'നിഷേധികളുടെ ആരാധനാലയം' (ഐഎസ് വിഭാഗം ഷിയാവിഭാഗത്തിനു നല്‍കാറുള്ള വിശേഷണം) തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റിയോടനുബന്ധിച്വുള്ള സവാബര്‍ പ്രദേശം മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ ഇടപഴകാറുള്ള മേഖലയാണ്. എന്നാല്‍ പള്ളി ഷിയാ വിഭാഗത്തിന്റേത് ആയതിനാല്‍ അവരാരും പ്രാര്‍ഥനയ്ക്കായി ഈ പള്ളിയില്‍ എത്താറില്ല.
Keywords: Gulf Vartha. Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment