Latest News

പൂജയുടെ പേരില്‍ പണംതട്ടുന്ന ജ്യോത്സ്യന്‍ പിടിയില്‍

പഴയങ്ങാടി: [www.malabarflash.com] പൂജയുടെ പേരില്‍ ആളുകളെ മാടായിക്കാവിലെത്തിച്ച് പണംതട്ടുന്ന കാസര്‍കോട് സ്വദേശിയായ ജ്യോത്സ്യനെ നാട്ടുകാര്‍ പിടികൂടി. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പെര്‍ള സ്വദേശി എന്‍.വാമനനാണ് പിടിയിലായത്.

കാസര്‍കോട്ടെ ബീഡിത്തൊഴിലാളിയായ മുഹമ്മദ് അബ്ദുള്ളയെയും കുടുംബത്തെയും കൂട്ടിയാണ് ഇദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഇവരില്‍ നിന്ന് 10,000 രൂപ കൈപ്പറ്റിയ ജ്യോത്സ്യന്‍ ആയിരം രൂപ ക്ഷേത്രത്തിനുസമീപത്തെ ഒരാള്‍ക്ക് നല്കിയതായി പറയുന്നു.
300 രൂപയ്ക്ക് മാടായിക്കാവില്‍ ചെയ്യുന്ന പൂജയ്ക്കാണ് ഇയാള്‍ ഇതിന്റെ എത്രയോ ഇരിട്ടി തുക ഈടാക്കിയത്. മകളുടെ രോഗശാന്തിക്കുവേണ്ടിയാണ് ദരിദ്ര കുടുംബം ഇയാളുടെ വലയില്‍ കുടുങ്ങിയത്.
മുഹമ്മദിന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാരില്‍ ചിലര്‍ ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കുറേ വര്‍ഷങ്ങളായി വാമനനും മറ്റുചിലരും ചേര്‍ന്ന് പലരെയും തട്ടിപ്പിനിരയാക്കിയതായി പറയുന്നു.
ക്ഷേത്ര നവീകരണസമിതി പ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ട് പണം തിരിച്ചുകൊടുപ്പിച്ചു. വീട്ടുകാരില്‍നിന്ന് ഇയാള്‍ക്കെതിരെ പരാതിയും എഴുതിവാങ്ങി. ക്ഷേത്രവിശ്വാസത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിക്കാനായെത്തുന്നവര്‍ക്കെതിരെയും ഒത്താശ ചെയ്തുകൊടുക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര നവീകരണസമിതി പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.



Keywords: Kannur News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.