Latest News

ബന്തിയോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉപ്പള: [www.malabarflash.com] ബന്തിയോട് അട്ക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേററു, രണ്ടു യുവാക്കള്‍ക്ക് ഗുരുതരം.

കയ്യാര്‍ സ്വദേശി തോമസിന്റെ മകന്‍ ജീവന്‍ അല്‍മേഡ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃര്‍ത്തും കയ്യാര്‍ സ്വദേശിയുമായ ജോയല്‍ ലൂയിസ്(22), മറ്റൊരു ബൈക്ക് യാത്രക്കാരനായ അണ്ണ എന്ന കമലാക്ഷ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ മൂവരേയും നാട്ടുകാര്‍ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന്‍ മരണപെടുകയായിരുന്നു.

ജീവന്റെ മൃതദേഹം മംഗല്‍പാടി സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.