കാസര്‍കോട്: [www.malabarflash.com] അടിയന്തരാവസ്ഥയ്ക്ക് ശേഷവും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്ന് അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ടിച്ച ടി.ആര്‍.കെ ഭട്ട് പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ ദിനങ്ങളാണ് ഓര്‍മ്മ വരുന്നതെന്ന് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ തടവുകാരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇതിന് ഒരു മാറ്റം സംഭവിക്കണമെങ്കില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുതിര്‍ന്ന ബിജെപി നേതാവുമായ ഭട്ട് പറഞ്ഞു.
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അതിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം.സജ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ പി.രമേശ്, നഞ്ചില്‍ കുഞ്ഞിരാമന്‍, അഡ്വ.കെ.സുന്ദരറാവു, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ മുന്‍ കാര്യവാഹക് വിഷ്ണു അടിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൗണ്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും, സെക്രട്ടറി എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
പുതുതലമുറയ്ക്ക് സമരാവേശം പകര്‍ന്ന് അടിയന്തരാവസ്ഥ തടവുകാര്‍ ഒത്തുകൂടി
കാസര്‍കോട്: അടിയന്തരാവസ്ഥയുടെ ക്രൂര മര്‍ദ്ദനങ്ങളേറ്റു വാങ്ങിയ സംഘപ്രവര്‍ത്തകര്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതത്വത്തില്‍ അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ വീണ്ടും ഒത്ത് ചേര്‍ന്ന് തിക്താനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ പുതുതലമുറയില്‍ സമരാവേശം പടര്‍ന്നു.
Keywords: Kerala Vartha. Kerala Vartha, Malabarflash, Malabar news, Malayalam News

അടിയന്താരാവസ്ഥ കാലത്ത് സംഘപ്രവര്‍ത്തനത്തിലൂടെ ശക്തമായി രംഗത്ത് വരികയും ജയില്‍ വാസം അനുഷ്ടിക്കുകയും ചെയ്ത മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുതിര്‍ന്ന നേതാവുമായ ടി.ആര്‍.കെ. ഭട്ട് ജയിലനുഭവങ്ങള്‍ വിവരിച്ചു. നിരവധി ബാച്ചുകളായി സമരഭടന്‍മാര്‍ പോകുമ്പോള്‍ അവരെ അതിന് സജ്ജമാക്കേണ്ടതും, സംഘടന നല്‍കുന്ന വിവരങ്ങള്‍ കൃത്യമായി കൈമാറേണ്ടതുമായ ഭാരിച്ച ചുമതല അതീവ രഹസ്യമായി നിര്‍വ്വഹിച്ച കഥ പയ്യന്നൂര്‍ ജില്ലാ മുന്‍ കാര്യവാഹക് വിഷ്ണു അടിയന്‍ പറഞ്ഞപ്പോള്‍ പുതുതലമുറയ്ക്ക് പുത്തന്‍ അറിവായി.
സമരവീര്യം തെല്ലും കുറയാതെ പുതുതലമുറയുടെ സിരകളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സമര ഭടന്‍മാര്‍ക്ക കഴിഞ്ഞു. അടിന്തരാവസ്ഥയ്‌ക്കെതിരായി സമരം ചെയ്ത് ജയില്‍ വാസം അനുഷ്ടിക്കുന്ന സമയത്ത് സമരഭടന്‍മാരുടെ വീട്ടുകാരെ സഹായിച്ച് സംഘംപ്രവര്‍ത്തകര്‍ ചെയ്ത ത്വാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ പലരും നന്ദിയോടെ സ്മരിച്ചു.
ജീവനോടെ തിരിച്ച് വരുമെന്ന് യാതൊരു ഉറപ്പുമില്ലാതെ അന്ന് അവര്‍ ചെയ്ത ധീരസാഹസിക പ്രവൃത്തികളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്യം. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാജ്യം കണ്ട ഐതിഹാസികമായ രണ്ടാം സ്വാതന്ത്യ സമരമായിരുന്നു അന്ന് സംഘപ്രവര്‍ത്തകര്‍ നടത്തിയത്. അഡ്വ.കെ.സുന്ദരറാവു, ബിജെപി സംസ്ഥാന സമിതിയംഗം നഞ്ചില്‍ കുഞ്ഞിരാമന്‍, തുടങ്ങിയവര്‍ വീണ്ടും ഒത്തുകൂടി സമരാവേശം പുതുതലമുറയ്ക്ക് പകര്‍ന്നപ്പോള്‍ ഭാവിയില്‍ അനീതിക്കെതിരെ പോരാടാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമേകി.
Keywords: Kerala Vartha. Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment