Latest News

ദുബൈ പോലീസിന്‍റെ സേവനം പൊതുജനങ്ങള്‍ക്കു വേണ്ടി :മേജര്‍ ഇബ്രാഹിം സക്കര്‍ അല്‍ അലി

ദുബൈ: [www.malabarflash.com] രാജ്യ-മത ഭേധമന്യെ എല്ലാവര്‍ക്കും തത്തുല്യമായ സേവനമാണ് ദുബൈ പോലീസിന്‍റെ ലക്ഷ്യമെന്ന് മേജര്‍ ഇബ്രാഹിം സക്കര്‍ അല്‍ അലി അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി ഇഫ്ത്താര്‍ ടെന്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുബൈ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ദുബൈ കെ.എം.സി.സി യുടെ പ്രവര്‍ത്തനം എല്ലാ ദേശക്കാര്‍ക്കും മാതൃകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ പോലീസ് സംഘടിപ്പിക്കുന്ന എല്ലാ പ്രചരണ പരിപാടികളിലും ദുബൈ കെ.എം.സി.സി യുടെ സാനിധ്യം ഉണടാകണം എന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ പോലീസ് ഉദ്യോഗസ്ഥരും, കമ്മ്യൂണിറ്റി അതോറിറ്റി അധികാരികളും ദുബൈ കെ.എം.സി.,സി ഇഫ്താര്‍ ടെന്റില്‍ പങ്കെടുത്തു. കോണ്‍സുലര്‍ ഡോ: ടി.ടിജു, സയ്യിദ് മൊഹമ്മദ്‌ കോയ ജമാലുല്ലൈലി തങ്ങള്‍, ഹെഡ് ലൈസന്‍സ് സെക്ഷന്‍ സാലെഹ് അല്‍ മസ്മി ,ഹെഡ് ഇന്‍സ്പെക്ഷന്‍ സെക്ഷന്‍ സയീദ്‌ അല്‍ മുഹൈരി, പളനി ബാബു സി.ഡി.എ , ഡോ:സൗദ് അഹമ്മദ് അസീസ്‌, ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ, എല്‍വിസ് ചുമര്‍ ജയ് ഹിന്ദ്‌ ടിവി, എം.സിഎ നാസര്‍ മീഡിയ വണ്‍, സശീദരന്‍ മാതൃഭൂമി,അഡ്വ:സാജിദ് അബൂബകര്‍ ,എ.സി ഇസ്മൈല്‍ എന്നിവര്‍ സംബന്ധിച്ചു

Keywords: Gulf Vartha. Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.