കണ്ണൂര്‍: [www.malabarflash.com] ഏജന്റ് ചമഞ്ഞു പരിയാരം മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനംചെയ്തു വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുകയും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു മെഡിക്കല്‍ കോളജ് അധികൃതര്‍ ആഭ്യന്തരമന്ത്രിക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
എറണാകുളത്തെ ഗോഡ്‌സ് ഓണ്‍ കരിയര്‍ ഗൈഡന്‍സ്, കണ്ണൂര്‍ താണയിലെ ഏബിള്‍ ഗൈഡന്‍സ് എന്നീ സ്ഥാപനങ്ങളും ചില വ്യക്തികളും പരിയാരത്തു പ്രവേശനം നല്‍കാമെന്നു പറഞ്ഞു പലരെയും സമീപിക്കുന്നതായും വന്‍തുക കൈക്കലാക്കാന്‍ ശ്രമിക്കുന്നതായും പരാതിയിലുണ്ട്.
എംബിബിഎസ്, ബിഡിഎസ് എന്നീ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് സീറ്റിലേക്കു സംസ്ഥാന സര്‍ക്കാരിന്റെ എന്‍ട്രന്‍സ് റാങ്ക്‌ലിസ്റ്റില്‍നിന്നാണു പരിയാരത്തു പ്രവേശനം നല്‍കുന്നത്. എന്‍ആര്‍ഐ വിഭാഗത്തിലാവട്ടെ ജസ്റ്റീസ് ജയിംസ് അധ്യക്ഷനായ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ എന്‍ട്രന്‍സ് റാങ്ക്‌ലിസ്റ്റില്‍നിന്നു മെറിറ്റടിസ്ഥാനത്തിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നതിന് പണം നല്‍കി ഒരു രക്ഷിതാവും വഞ്ചിതരാകരുതെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Keywords: Kanuur Vartha. Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment