വൈക്കം: [www.malabarflash.com] ഭര്‍ത്താവിന്റെ ബൈക്കിനു പിന്നിലിരുന്ന് മറ്റൊരു സ്ത്രീ സഞ്ചരിച്ചതായി ആരോപിച്ച് വീട്ടമ്മയും യുവതിയും ചേര്‍ന്ന് റോഡില്‍ തമ്മിലടിച്ചു. വൈക്കം ടിവി പുരം റോഡില്‍ കോടതിക്കു സമീപം കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം.
യുവതിയെ ബൈക്കിന്റെ പിന്നിലിരുത്തി ടിവി പുരം ഭാഗത്തേക്കു വന്ന യുവാവ് ദൂരെനിന്ന് ഭാര്യ നടന്നുവരുന്നതു കണ്ട് യുവതിയെ റോഡില്‍ ഇറക്കിവിടുകയായിരുന്നെന്ന് പറയുന്നു. തുടര്‍ന്ന് യുവാവ് ബൈക്കോടിച്ചു പോവുകയും ചെയ്തു.
യുവതിയുടെ അടുത്തെത്തിയ വീട്ടമ്മ ഭര്‍ത്താവുമായുള്ള ബന്ധത്തെചൊല്ലി വഴക്കിടുകയും ഒടുവില്‍ തമ്മില്തല്ലുകയുമായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ റോഡില്‍ നിന്നും മാറ്റിയത്.
ഭര്‍ത്താവുമായി സ്ത്രീക്ക് വളരെക്കാലമായി ബന്ധമുണ്ടെന്നും അക്കാര്യം ചോദിക്കുകയാണ് ചെയ്തതെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു. അതേസമയം, തന്നെ തെറ്റിദ്ധരിച്ചതാകാമെന്നും കടയിലെ പിരിവുമായി ബന്ധപ്പെട്ട് യുവാവ് തന്നോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി വ്യക്തമാക്കി. രണ്ടു സ്ത്രീകളെയും ഗുണദോഷിച്ചശേഷം കേസെടുക്കാതെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

No comments:
Post a Comment