Latest News

3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വൈറസ് ബാധയെന്നു റിപ്പോര്‍ട്ട്‌

മും​ബൈ: വാ​നാ​ക്രൈ​ക്കു പി​ന്നാ​ലെ ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ​ക്കു നേ​ർ​ക്കും വൈ​റ​സ് ആ​ക്ര​മ​ണം. ചെ​ക്പോ​യി​ന്‍റ് ബ്ലോ​ഗി​ൽ മാ​ൽ​വെ​യ​റു​ക​ളെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ലാ​ണ് ജൂ​ഡി എ​ന്ന വൈ​റ​സി​നെ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ള്ള​ത്. 3.6 കോ​ടി ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളെ വൈ​റ​സ് ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്.[www.malabarflash.com]

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലെ 41 ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ജൂ​ഡി​യെ ക​ണ്ട​ത്തി. പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് മാ​ൽ​വെ​യ​റു​ക​ൾ ബാ​ധി​ച്ച ആ​പ്പു​ക​ളു​ടെ നാ​ല​ര കോ​ടി മു​ത​ൽ പ​തി​നെ​ട്ട​ര കോ​ടി വ​രെ ഡൗ​ണ്‍​ലോ​ഡു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. മാ​ൽ​വെ​യ​റി​ന്‍റെ ക​ണ്ടെ​ത്ത​ൽ ഗൂ​ഗി​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ളെ നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

കൊ​റി​യ​ൻ സോ​ഫ്റ്റ് വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് ക​ന്പ​നി​യാ​യ കി​ൻ​വി​ൻ വി​ക​സി​പ്പി​ച്ച​താ​ണ് ജൂ​ഡി എ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ര​സ്യ​ങ്ങ​ൾ കൃ​ത്രി​മ​മാ​യി ക്ലി​ക്ക് ചെ​യ്ത് ക​ന്പ​നി​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ളി​ൽ ട്രാ​ഫി​ക് ഉ​യ​ർ​ത്തു​ക​യാ​ണ് മാ​ൽ​വെ​യ​ർ ചെ​യ്യു​ന്ന​ത്. 2016 ഏ​പ്രി​ൽ മു​ത​ൽ ത​ന്നെ ആ​പ്പു​ക​ളി​ൽ മാ​ൽ​വെ​യ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.