Latest News

തെരുവ് നായ ശല്യം; പരസ്പരം കടിച്ചുകീറി ജനപ്രതിനിധികളും രഞ്ജിനിയും

കാക്കനാട്: [www.malabarflash.com] തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികളും രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്‌നേഹികളും തമ്മില്‍ വാക്കേറ്റം. തെരുവിനേക്കാള്‍ വലിയ ബഹളമാണ് തെരുവ് നായ ശല്യത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ ഉണ്ടായത്. പേപ്പട്ടികളെ കൊല്ലുകയല്ലാതെ നിവൃത്തിയില്ലെന്ന മൃഗ ഡോക്ടറുടെ അഭിപ്രായം മൃഗസ്‌നേഹികള്‍ ഏറ്റുപിടിച്ചു. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം വേദിയില്‍ കയറുകയും ഡോക്ടര്‍ക്കെതിരെ തിരിയുകയും ചെയ്തതോടെ പ്രശ്‌നം സങ്കീര്‍ണമായി.

ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മൃഗക്ഷേമ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. 

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണവും (എബിസി) കിടത്തിച്ചികിത്സയും ലക്ഷ്യമിടുന്ന പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. കൂത്താട്ടുകുളത്തെ മൃഗ ഡോക്ടര്‍ പേപ്പട്ടികളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് നിര്‍ദേശം മുന്നോട്ടുെവച്ചു.

ഇതോടെ വേദിയിലെത്തിയ രഞ്ജിനി മൈക്ക് പിടിച്ചു വാങ്ങി. നായ്ക്കളെ കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും ശാസ്ത്രീയ വന്ധീകരണമാണ് വേണ്ടതെന്നും വാദിച്ചു. നായ്ക്കളുടെ പ്രജനനം തടയുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ പരാജയമാണെന്നു പറഞ്ഞതോടെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇവര്‍ക്കു നേരെ തിരിഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളത്തെ തുടര്‍ന്ന് യോഗം അര മണിക്കൂര്‍ നേരം തടസ്സപ്പെട്ടു. അതിനിടെ, വിളിച്ചുവരുത്തി ആക്ഷേപിച്ചെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗം ബഹിഷ്‌കരിച്ചു. 

Keywords: Kerala Vartha. Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.