കോതമംഗലം: [www.malabarflash.com] അല്‍പ്പം മുമ്പ് തങ്ങള്‍ക്കൊപ്പം കളിച്ചും ചിരിച്ചും കൂടെയുണ്ടായ കൂട്ടുകാരുടെ ദാരുണവേര്‍പാടിന്റെ സങ്കടത്തിലും അപകടത്തിനുമുമ്പേ ബസില്‍നിന്നിറങ്ങിയതിന്റെ ആശ്വാസത്തിലുമാണ് ബസിലുണ്ടായിരുന്ന മറ്റു കുരുന്നുകള്‍.
സ്കൂളില്‍നിന്ന് അമ്പത്തഞ്ചിലേറെ കുട്ടികളുമായാണ് ബസ് പുറപ്പെട്ടത്. ഓരോരുത്തരെയായി പതിവുള്ള സ്റ്റോപ്പുകളില്‍ ഇറക്കിയശേഷമുള്ള അവസാന യാത്രയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. അവസാനമിറങ്ങാനുണ്ടായിരുന്ന 15 കുട്ടികള്‍മാത്രമാണ് ബസിലുണ്ടായിരുന്നത്. അപകടം മുമ്പേയായിരുന്നെങ്കില്‍ വ്യാപ്തി വലുതാകുമായിരുന്നു.
തണല്‍മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന റൂട്ടിലൂടെയായിരുന്നു ഈ യാത്രയെല്ലാം. നെല്ലിമറ്റത്തും പരിസരപ്രദേശങ്ങളിലും ഉച്ചമുതല്‍ കനത്തമഴയും കാറ്റുമുണ്ടായിരുന്നു. ഭാഗ്യംകൊണ്ട് തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരായെത്തിച്ചേര്‍ന്നതിന്റെ ആശ്വാസത്തിനിടയിലും അവരുടെ കൂട്ടുകാരുടെ വേര്‍പാടും ഇപ്പോഴും വളര്‍ന്നുനില്‍ക്കുന്ന മരങ്ങളും രക്ഷിതാക്കളില്‍ ആശങ്കപരത്തുകയാണ്.
അപകടത്തില്‍ മരത്തിനൊപ്പം പൊട്ടിവീണ വൈദ്യുതിലൈനില്‍ ആ സമയം വൈദ്യുതി പ്രവഹിക്കാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായമായി. മരച്ചില്ലകള്‍ക്കിടയിലൂടെയാണ് 11 കെവി ലൈന്‍ കടന്നുപോയിരുന്നത്.
അപകടത്തില്‍ മരത്തിനൊപ്പം പൊട്ടിവീണ വൈദ്യുതിലൈനില്‍ ആ സമയം വൈദ്യുതി പ്രവഹിക്കാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായമായി. മരച്ചില്ലകള്‍ക്കിടയിലൂടെയാണ് 11 കെവി ലൈന്‍ കടന്നുപോയിരുന്നത്.
ഈ സമയം എന്തോകാരണത്താല്‍ ലൈനില്‍ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. അതില്ലായിരുന്നുവെങ്കില്‍ അപകടത്തിന്റെ വ്യാപ്തി പ്രവചനാതീതമാകുമായിരുന്നു. ഏതാണ്ട് ഒരുകിലോമീറ്റര്‍ദൂരം വൈദ്യുതി ലൈന്‍ പൊട്ടിവീണിരുന്നു.


No comments:
Post a Comment