അബുദാബി: [www.malabarflash.com] ലോകത്തിലെ ഏറ്റവും വലിയ സംഭാവനപ്പെട്ടി സ്ഥാപിച്ച് യുഎഇ ഇസ്ലാമിക് അഫയേഴ്‌സ് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി. അബുദാബി യാസ് മാളിലാണ് വമ്പന്‍ പെട്ടി സ്ഥാപിച്ചത്.
സംഭാവനകള്‍ അധികം ലഭിക്കുന്ന റംസാനില്‍ വലിയ സംഭാവനപ്പെട്ടി സ്ഥാപിക്കാന്‍ യുഎഇയിലെ ജനറല്‍ അഥോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് (ഔഖാഫ്) തീരുമാനിക്കുകയായിരുന്നു. അബുദാബി യാസ് മാളിലെ ടൗണ്‍ സ്വയറിലാണ് ഈ കൂറ്റന്‍ പെട്ടി സ്ഥാപിച്ചത്.
156 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ലോകത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ബോക്‌സ് എന്ന റെക്കോര്‍ഡുമായി ഇത് ഗിന്നസ് ബുക്കില്‍ കയറുകയും ചെയ്‍തു. സാധാരണ ഔഖാഫ് സംഭാവനകള്‍ സ്വീകരിക്കാന്‍ വിവിധ ഇടങ്ങളില്‍ വയ്‍ക്കുന്ന പെട്ടികളുടെ അതേ മാതൃകയില്‍ തന്നെയാണ് ഈ മെഗാ ബോക്‌സും നിര്‍മ്മിച്ചിരിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രതിനിധി ലോക റെക്കോര്‍ഡ് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ക്ക് കൈമാറി. റമസാനില്‍ ലഭിക്കുന്ന സംഭാവനകളുടെ അളവ് വര്‍ധിപ്പിക്കാന്‍ വ്യത്യസ്‍തമായൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു അധികൃതര്‍. ഏതായാലും ഗിന്നസ് പെട്ടിയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ ഒഴുകുമെന്ന് പ്രതീക്ഷിക്കാം.

No comments:
Post a Comment