Latest News

മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കുമെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ്‌

പെഷാവര്‍: [www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കുമെന്ന് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി നേതാവ് സിറാജ് ഉല്‍ ഹഖ്.

പാരിതോഷികം പ്രഖ്യാപിച്ച് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവായ സെയ്ദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യയ്ക്കാവില്ല. മോദിക്കോ മോദിയുടെ ഏജന്റുകള്‍ക്കോ അതിന് ഒരിക്കലും കഴിയില്ല. സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 50 കോടി പാരിതോഷികം നല്‍കുമെന്ന് മോദി പറയുന്നു. എന്നാല്‍ മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി ഞങ്ങള്‍ നല്‍കും സിറാജ് പറഞ്ഞു. പാക് അധീന കശ്മീരിലെ റാവ് ലാകോട്ടില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ സിറാജ് വിവാദ പരാമര്‍ശം നടത്തിയത്.

ജമ്മു കശ്മീരിലും ഗുജറാത്തിലും നൂറുക്കണക്കിനുപേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി മോദിയാണ്. കശ്മീര്‍ സ്വതന്ത്രമാകുന്നതിനായി നിബന്ധകള്‍ മുന്‍നിര്‍ത്തിയുള്ള ബന്ധമാണ് പാക്കിസ്ഥാന് ഇന്ത്യയുമായുള്ളത്. കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ്. ഇന്ത്യയുമായി സൗഹൃദ സംഭാഷണത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന പാക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്റെയും കശ്മീരികളുടെയും ശത്രുക്കളാണ്.

ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നവര്‍ ഇന്ത്യയിലേക്ക് പോവുക. അവര്‍ക്ക് ഇസ്ലാമാബാദില്‍ ഇടമില്ല. വ്യാപാരബന്ധം ഉയര്‍ത്താനെന്ന പേരില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും നടക്കുന്ന നീക്കങ്ങള്‍ ലജ്ജയുളവാക്കുന്നതാണെന്നും സിറാജ് പറഞ്ഞു.
Advertisement

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.