Latest News

പൂന്തുറ സിറാജ് അരുവിക്കരയില്‍ പി.ഡി.പി സ്ഥാനാര്‍ഥി

തിരുവനന്തപുരം: [www.malabarflash.com] അരുവിക്കരയില്‍ പൂന്തുറ സിറാജ് പി.ഡി.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. കഴിഞ്ഞദിവസം തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധിസംഗമത്തില്‍ അരുവിക്കരയില്‍ മത്സരിക്കണമെന്ന് ഐകകണ്‌ഠ്യേന തീരുമാനം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സിറാജിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി ബംഗളൂരു സഹായ ആശുപത്രിയില്‍നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇരുമുന്നണികളുമായും പലതവണ സഹകരിച്ചിട്ടുണ്ടെങ്കിലും മറ്റുചില അജണ്ടകളുടെ പേരില്‍ അവര്‍ പരസ്യമായി പാര്‍ട്ടിയോട് അസ്പൃശ്യത അഭിനയിക്കുകയാണ്. അതിനാല്‍ നീതിക്കുവേണ്ടി നിലകൊള്ളുന്നവരും അഴിമതിക്കെതിരെ ചിന്തിക്കുന്നവരുമായ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പിന്തുണയും വോട്ടും തെരഞ്ഞെടുപ്പില്‍ പി.ഡി.പി സ്ഥാനാര്‍ഥിക്ക് ഉണ്ടാകണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെയും മഅദനിയുടെയും തീരുമാനം സ്ഥാനാര്‍ഥി പൂന്തുറ സിറാജ്, വൈസ് പ്രസിഡന്റ് സുബൈര്‍, സാബു കൊട്ടാരക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.