Latest News

ഗൃഹനാഥന്‍ വെളളം നിറഞ്ഞ ചാലില്‍ വീണ് മരിച്ചു

ഉദുമ: [www.malabarflash.com] വീട്ടിലേക്ക് നടന്നു പോകുകയിരുന്ന ഗൃഹനാഥന്‍ വെളളം നിറഞ്ഞ ചാലില്‍ വീണ് മരിച്ചു.ബാര പാലോടത്തെ മുല്ലച്ചേരി മാധവന്‍ നായരാണ് (64) മരിച്ചത്. 

ചൊവാഴ്ച ഞെക്ലിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയതായിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടയിലാണ് പാലോടത്ത് തോട്ടില്‍ മാധവന്‍ നായരുടെ മ്യതദേഹം കണ്ടെത്തിയത്. 
മ്യതദേഹം കാസര്‍കോട് ജനറല്‍ അശുപതി മോര്‍ച്ചറിയില്‍
ഭാര്യ: പി.കാര്‍ത്യായനി. മക്കള്‍: സുരേന്ദ്രന്‍, ഉഷ , പ്രിയ, പ്രീന, സുനില്‍.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.