Latest News

ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പി.ടി.എ ഫണ്ട് പിരിവില്‍ ക്രമക്കേട് നടത്തിയ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമായി

ഉദുമ[www.malabarflash.com]:  ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പി.ടി.എ ഫണ്ട് പിരിവില്‍ ക്രമക്കേട് നടത്തിയ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമായി. ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ ചാര്‍ജുളള സെക്രട്ടറിക്കെതിരെ സ്‌കൂള്‍ പരിസരത്ത് വ്യാപകമായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. എം.എസ്.എഫ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിപ്പിച്ചത്.

അതിനിടെ ആരോപണ വിധേയനായ അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ചില അധ്യാപകര്‍ പിന്തിരിപ്പിച്ചു.
തെളിവ് സഹിതം പുറത്ത് വന്ന ഫണ്ട് തട്ടിപ്പിനെ ഒതുക്കി തീര്‍ക്കാനുളള ശ്രമവും ചില അധ്യാപകരുടെ ഭാഗത്ത് നിന്നും നടന്നു വരുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന പി.ടി.എ ജനറല്‍ ബോഡി യോഗം ഫണ്ട് തട്ടിപ്പ് നടത്തിയ അധ്യാപകനെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശചെയ്യുമെന്നാണ് സൂചന.

അതിനിടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഉച്ചയ്ക്ക് 1 മണിക്ക് പി.ടി.എ എക്‌സിക്യൂട്ടീവിന്റെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.




Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.