കാസര്‍കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കൊണ്ടാക്ട്രറും വ്യവസായ പ്രമുഖനുമായ ഹാജി സി.എം അബ്ദുല്‍ റഹ്മാന്‍ കുദ്രോളിയുടെ മകള്‍ ഡോ: ഖദീജത്തുല്‍ അന്‌സാരയുടെയും, യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രസന്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ: സി.പി. അലി ബാവ ഹാജിയുടെ മകന്‍ മുഹമ്മദ് ശിഹാബിന്റെയും വിവാഹ സല്‍ക്കാരം കാരുണ്യ സ്പര്‍ശം കൊണ്ട് ശ്രദ്ധേയമായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സംസ്ഥാന മന്ത്രിമാരും എം.എല്‍.എ മാരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും തിങ്ങി നിറഞ്ഞ സദസ്സില്‍ പന്ത്രണ്ടു നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യം ലഭിച്ചു.
വിവാഹ ആര്‍ഭാടങ്ങളെ രാഷ്ട്രീയമായി തന്നെ എതിര്‍ക്കുന്ന പ്രമുഖരായ വ്യക്തിത്വങ്ങള്‍ പന്ത്രണ്ടു യുവതികളുടെ വിവാഹ ചെലവ് പൂര്‍ണമായും വഹിച്ചു കൊണ്ട് നടത്തിയ ഈ വിവാഹ ചടങ്ങിനെ പ്രശംസിച്ചു. ആര്‍ഭാടവും ആഡംബരവും വിവാഹ ആഘോഷ വേളകളില്‍ കാട്ടികൂട്ടുന്ന സംസ്‌കാര ശൂന്യമായ നടപടികള്‍ കണ്ടു മനം മടുത്ത സാംസ്‌കാരിക പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഇത്തരം സത്കര്‍മ്മങ്ങള്‍ നടത്താന്‍ സമൂഹം തയ്യാറാകണമെന്ന് ചടങ്ങിനെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
No comments:
Post a Comment