Latest News

കോളുകള്‍ മുറിയുന്നതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്

ന്യൂഡല്‍ഹി: [www.malabarflash.com] സംസാരത്തിനിടെ ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്നതിന് ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശിപാര്‍ശ ചെയ്തു.

കോളുകള്‍ മുറിയുന്നത് കമ്പനികള്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടി സൃഷ്ടിക്കുന്നതാണോയെന്ന് പരിശോധിക്കുമെന്നും ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ പറഞ്ഞു. ഇക്കാര്യത്തില്‍ ടെലികോം കമ്പനികളില്‍നിന്ന് ട്രായ് വിവരം തേടിയിട്ടുണ്ട്. 

കോളുകള്‍ മുറിഞ്ഞുപോകുന്നതിന് പരിഹാരം നിര്‍ദേശിക്കാന്‍ ടെലികോം വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ട്രായ് ശിപാര്‍ശ സമര്‍പ്പിച്ചത്.
മുറിയുന്ന കോളിന് നിരക്ക് ഈടാക്കാതിരിക്കുക, അല്ലെങ്കില്‍ അധിക സംസാര സമയമോ പണമോ നഷ്ടപരിഹാരമായി നല്‍കുക എന്നാണ് ശിപാര്‍ശ. അഞ്ച് സെക്കന്‍റിനുള്ളില്‍ മുറിയുന്ന കോളിന് നിരക്കും അഞ്ച് സെക്കന്‍റിനുശേഷം മുറിയുന്ന കോളുകളുടെ അവസാന പള്‍സിന്‍െറ നിരക്കും ഈടാക്കരുതെന്ന് ശിപാര്‍ശയിലുണ്ട്. ശിപാര്‍ശകളില്‍ പൊതുജനാഭിപ്രായവും ട്രായ് തേടിയിട്ടുണ്ട്.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.