Latest News

ഭാര്യയുമായി അവിഹിതം സംശയിച്ച് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

പയ്യന്നൂര്‍:[www.malabarflash.com] അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ അയല്‍വാസി അറസ്റ്റില്‍. ചെറുപുഴ കോലുവള്ളിയില്‍ നടന്ന ഈ സംഭവത്തിലെ പ്രതി ടാപ്പിംഗം തൊഴിലാളി കുമാരദാസാണ് (63) അറസ്റ്റിലായത്.

തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച കുമാരദാസ് അയല്‍വാസി ജോസഫിന്റെ ജനനേന്ദ്രിയമാണ് മുറിച്ചു മാറ്റിയത്. സാരമായി പരിക്കേറ്റ ജോസഫിനെ ആദ്യം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജോസഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
കോലുവള്ളിയില്‍ തന്റെ രണ്ടാം ഭാര്യക്കും മക്കള്‍ക്കുമൊപ്പം വാടക വീട്ടിലാണ് കുമാരദാസ് താമസിച്ചു വന്നിരുന്നത്.
അയല്‍വാസിയായ ജോസഫിനെ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയിച്ച ഇയാള്‍ ഭാര്യയെയും മക്കളെയും ഭാര്യാവീട്ടില്‍ കൊണ്ടു വിട്ട ശേഷം കഴിഞ്ഞ ദിവസം രാവിലെ അക്രമം നടത്തുകയായിരുന്നു. സംശയ രോഗിയായ കുമാരദാസിനെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്ത് 

പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന ജോസഫ് അപകടനില തരണം ചെയ്തിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.