കോഴിക്കോട്: [www.malabarflash.com] ദുല്‍ഖഅദ് 29 സെപ്തംബര്‍ 13 (ഞായര്‍) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ സെപ്തംബര്‍ 15 (ചൊവ്വ) ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാ ള്‍ സെപ്തംബര്‍ 24 വ്യാഴാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലി, പാണക്കാട് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി ഇമ്പിച്ചമ്മദ് ഹാജി, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോട് ഖാദി കെ. ആലിക്കുട്ടി മുസ്ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, കോഴിക്കോട്, മലപ്പുറം, വയനാട്, ഖാസിയുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്‌ലിയാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
ഗള്‍ഫിലും ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 24ന് വ്യാഴാഴ്ചയാണ്. ഈ വര്‍ഷത്തെ ഹജ്ജിലെ അറഫാസംഗമം സെപ്റ്റംബര്‍ 23ന് ബുധനാഴ്ചയായിരിക്കുമെന്ന് സൗദി അധികൃതര്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment