വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെ കാവുംപടി പള്ളിയില്‍നിന്നു നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങുന്നതിനിടെ റോഡിലായിരുന്നു ആക്രമണം. ചുവന്ന ആള്‍ട്ടോ കാറിലെത്തിയ ആറംഗസംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച തില്ലങ്കേരി പഞ്ചായത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു ലീഗ് നേതാക്കള്‍ ആരോപിച്ചു.
ഒരാഴ്ച മുമ്പ് കുട്ട്യാലിയുടെ വീടിനുനേരേ ബോംബേറുണ്ടായിരുന്നു. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന കുട്ട്യാലിയുടെ മാതാവിനു സംഭവത്തില്‍ പരിക്കേറ്റിരുന്നു. അക്രമവിവരമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി.
കുട്ട്യാലിയെ വെട്ടിപരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചു മട്ടന്നൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ.കെ. കുഞ്ഞഹമ്മദ്, വി.എന്‍. മുഹമ്മദ്, മുസ്തഫ ചൂര്യോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment